ലുലു എക്സ്പ്രസ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു
text_fieldsദമ്മാം: ലുലു ഗ്രൂപ്പിെൻറ 'ലുലു എക്സ്പ്രസ്' ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു. അരാംകോ ഏരിയ ഹോം ഒാണർഷിപ്പ് ഡവലപ്പ്മെൻറ് ഡിവിഷൻ അഡ്മിനിസ്ട്രേറ്റർ വജീഹ് മലബാരി ഉദ്ഘാടനം നിർവഹിച്ചു. സൗദിയിലെ നിക്ഷേപ, വാണിജ്യ സാഹചര്യങ്ങളും പ്രവർത്തന പുരോഗതിയും കാര്യക്ഷമമാണെന്നും 2020 ഒാടെ 20 ഒാളം പുതിയ ലുലു ശാഖകൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. റിയാദിൽ രണ്ടെണ്ണവും ദമ്മാമിലും തബൂക്കിലും ഒാരോ ശാഖയും തുറക്കും. നിലവിൽ 2400 സ്വദേശി പൗരൻമാർ ജോലിചെയ്യുന്ന ലുലുവിൽ 1100 വനിതാ തൊഴിലാളികളുണ്ടെന്നും അത് 2020 ഒാടെ 5000 ഒാളം ഉയർത്താനാവുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
143ാമത് ശാഖ കിഴക്കൻ ദമ്മാമിലെ അൽനൗറാസിൽ വ്യാഴാഴ്ചയാണ് പ്രവർത്തനമാരംഭിച്ചത്. സൗദിയിലെ 12ാമത്തെ ഇൗ ശാഖ 20,000 സ്ക്വയർ ഫീറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കുറഞ്ഞ നിരക്കിൽ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് മാനേജ്മെൻറ് വൃത്തങ്ങൾ അറിയിച്ചു. ലുലു സൗദി ഡയറക്ടർ ശഹീം മുഹമ്മദ്, കിഴക്കൻ പ്രവിശ്യ ഡയറക്ടർ അബ്ദുൽ ബഷീർ, സെൻട്രൽ പ്രവിശ്യ ഡയറക്ടർ സലീം വി.കെ, വെസ്റ്റേൺ പ്രവിശ്യ ഡയറക്ടർ മുഹമ്മദ് മുസ്തഫ തുടങ്ങി മുതിർന്ന ലുലു മാനേജ്മെൻറ് പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.