Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷോപ്പിങ്...

ഷോപ്പിങ് വിസ്മയമൊരുക്കി ലുലുവിൽ 'ഡീൽ ഡെസ്റ്റിനേഷൻ'

text_fields
bookmark_border
ഷോപ്പിങ് വിസ്മയമൊരുക്കി ലുലുവിൽ ഡീൽ ഡെസ്റ്റിനേഷൻ
cancel

ജിദ്ദ: സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഉപഭോക്താക്കൾക്കായി 'ഡീൽ ഡെസ്റ്റിനേഷൻ' എന്ന പേരിൽ പുതിയൊരു ഷോപ്പിങ് വിസ്‌മയമൊരുക്കുന്നു. മാർച്ച് 25 ന് ആരംഭിച്ച പ്രത്യേക കാമ്പയിനിന്റെ ഭാഗമായി സൗദിയിലെ എല്ലാ ശാഖകളിൽ നിന്നും അത്യാകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫറുകളുള്ള ഷോറൂമുകളിലെ സ്റ്റേഷനുകൾ പച്ച നിറത്തിലുള്ള ഡെക്കറേഷനുകളും ലൈറ്റുകളുമായിരിക്കും ഒരുക്കുക. ഇതു മൂലം മാളിലെത്തുന്ന ഉപഭോക്താക്കൾക്ക് വിലക്കുറവുള്ള ഇനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.

ലുലുവിലെത്തുന്ന ഉപഭോക്താക്കളുടെ ഷോപ്പിങ് ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ ജനങ്ങളിൽ സ്വീകാര്യത ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സന്ദർശകരുടെ മനസ്സിനിണങ്ങുന്ന വിധത്തിലുള്ള വൈവിധ്യമാർന്ന ഓഫറുകൾ നടപ്പിലാക്കാൻ അത് ഏറെ പ്രചോദനം നൽകുന്നുവെന്നും ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.

കോവിഡ് കാലത്തെ പ്രതിസന്ധിയിലും റമദാൻ മാസത്തെ വരവേൽക്കുന്നതിനും പരമാവധി താങ്ങാവുന്ന വില മാത്രം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഉയർന്ന നിലവാരമുള്ള ഒരു ഷോപ്പിങ് അന്തരീക്ഷം നിലനിർത്താനുമാണ് ലുലു ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു ഓൺലൈൻ ഷോപ്പിങ് പോർട്ടലിലൂടെയും വൈവിധ്യമാർന്ന ഓഫറുകൾ ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu groupshopping festival
News Summary - Lulu Group Shopping Festival
Next Story