സ്തനാർബുദ ബോധവത്കരണത്തിന് പരിസ്ഥിതി സൗഹൃദ കാമ്പയിനുമായി ലുലു
text_fieldsറിയാദ്: സ്തനാർബുദ വോധത്കരണത്തിന് പരിസ്ഥിതി സൗഹൃദ കാമ്പയിൻ സംഘടിപ്പിച്ച് ലുലു ഹൈപർമാർക്കറ്റിെൻറ സൗദി ശാഖകൾ. ഒക്ടോബർ ലോക സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ ഉപഭോക്താക്കളെ കൂടി ഇരട്ട ലക്ഷ്യങ്ങളുള്ള ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ കാമ്പയിനിൽ പങ്കാളികളാക്കി 'പച്ച വാങ്ങുക റോസിനെ സപ്പോർട്ട് ചെയ്യുക' (പിങ്ക് നൗ) എന്ന തികച്ചും വ്യത്യസ്തമായ പരിപാടി ലുലു ആവിഷ്കരിച്ച് നടപ്പാക്കുന്നത്. സൗദി അറേബ്യയിലെ സഹ്റ ബ്രസ്റ്റ് കാൻസർ അസോസിയേഷനുമായി സഹകരിച്ചാണ് കാമ്പയിൻ. ലുലു ബ്രാഞ്ചുകളിൽ ഉപഭോക്താക്കൾക്ക് റീ യൂസബിൾ ബാഗ് കൊടുക്കു േമ്പാൾ ലഭിക്കുന്നതിൽ നിന്ന് ഒരു റിയാൽ വീതം അസോസിയേഷെൻറ ബ്രസ്റ്റ് കാൻസർ ബോധത്കരണ പരിപാടിക്ക് സംഭാവനയായി നൽകും.
ഇതോടൊപ്പം പ്ലാസ്റ്റിക് നിർമാർജനവും കാമ്പയിൻ ലക്ഷ്യം വെക്കുന്നു. വാങ്ങുന്ന സാധനങ്ങൾ ഇട്ടുകൊണ്ടുപോകാൻ ഉപഭോക്താവിന് പ്ലാസ്റ്റിക് ബാഗിന് പകരം പുനരുപയോഗ ക്ഷമതയുള്ളതും പരിസ്ഥിതിക്ക് അനുയോജ്യവുമായ ബാഗാണ് നൽകുന്നത്. ഇൗ തുക സഹ്റ അസോസിയേഷെൻറ സ്തനാർബുദ ബോധവത്കരണ, ചികിത്സ പദ്ധതികളിലേക്ക് സംഭാവനയായി എത്തും. കാമ്പയിെൻറ ഉദ്ഘാടനം ഒാൺലൈനായി നടന്ന ചടങ്ങിൽ സഹ്റ അസോസിയേഷൻ ഉപാധ്യക്ഷ സഉൗദ് ബിൻ ആമിർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സി.ഇ.ഒ ഹനാദി അൽഒതാ, ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്നാർബുദ ബാധിതരുടെ എണ്ണത്തിൽ ലോക രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് കാണിക്കുന്നുണ്ടെന്നും രാജ്യത്തെ ആകെ വനിതകളുടെ 30 ശതമാനത്തിനും രോഗബാധയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഷെഹീം മുഹമ്മദ് പറഞ്ഞു. സഹ്റ അേസാസിയേഷനുമായി ചേർന്ന് സ്തനാർബുദ ബോധവത്കരണവും ഒപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള കാമ്പയിൻ തുടർച്ചയായി മൂന്നാം വർഷമാണ് ലുലു സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പിങ്ക് നൗ' കാമ്പയിൻ സൗദിയിലെ എല്ലാ ലുലു ശാഖകളിലും ഇൗ മാസം 31 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.