ലുലു ഹൈപർമാർക്കറ്റ് നിയോം സ്വപ്‌ന നഗരത്തിലും
text_fieldsജിദ്ദ: നൂതന സാങ്കേതികവിദ്യകളുടെ തേരിലേറി ആധുനികോത്തരതയിലേക്കുള്ള സൗദി അറേബ്യയുടെ യാത്രയിൽ പങ്കുചേർന്ന് ലുലു ഹൈപർ മാർക്കറ്റ് 'നിയോം' സ്വപ്‌ന നഗരത്തിൽ ആദ്യ എക്‌സ്പ്രസ് സ്റ്റോർ തുറന്നു. നിയോം ഓപറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അന്‍റോണിയോ വാലൻസുവേല ഉദ്ഘാടനം ചെയ്തു.
നിയോം ഓപറേഷൻസ് സപ്പോർട്ട് ഡയറക്ടർ ഹമദ് അൽ സുലൈമാൻ, എൻഗേജ്മെന്‍റ് ആൻഡ് ലിഷർ സർവീസസ് സീനിയർ മാനേജർ കീത്ത് മിച്ചൽ, നിയോം കമ്യൂണിറ്റി ലീഡ് മഹമൂദ് എസ്. ലശീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലുലു ഹൈപർ മാർക്കറ്റ് സൗദി ഡയറക്ടർ ഷഹിം മുഹമ്മദ്, വെസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദലി എന്നിവരും സന്നിഹിതരായിരുന്നു.
പൂർണമായും സൗരോർജത്തിലാണ് നിയോമിലെ ലുലു എക്‌സ്പ്രസ് പ്രവർത്തിക്കുന്നത്. അതുപോല സമ്പൂർണ കടലാസ് രഹിത ഇടപാടുകളും പ്ലാസ്റ്റിക് രഹിത പ്രവർത്തനവുമാണ് നടത്തുക. സൗദി അറേബ്യയുടെ സുസ്ഥിര പരിസ്ഥിതി സൗഹൃദ വാണിജ്യ പ്രവർത്തനം എന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിന്ന് പ്രവർത്തിക്കുന്നു എന്നതും ഈ സ്റ്റോറിന്റെ സവിശേഷതയാണ്.
(വിശിഷ്ടാതിഥികൾ ഉദ്ഘാടനത്തിന് ശേഷം സ്റ്റോർ നടന്നുകാണുന്നു)
സ്വപ്‌ന നഗരമായ നിയോമിൽ ആദ്യ ലുലു സ്‌റ്റോർ തുറക്കുന്നതിന് അവസരമൊരുക്കിയ സൗദി ഭരണാധികാരികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.