Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓണത്തിന്​...

ഓണത്തിന്​ ലുലുവിലെത്തിയാൽ 'നാട്ടിലെത്തും'

text_fields
bookmark_border
ഓണത്തിന്​ ലുലുവിലെത്തിയാൽ നാട്ടിലെത്തും
cancel

റിയാദ്​: ഇത്തവണ ഒാണത്തിന്​ ലുലു ഹൈപർമാർക്കറ്റി​െൻറ ശാഖകളിൽ എത്തിയാൽ 'നാട്ടിലെത്തും'. അത്രമേൽ​ ഉഷാറായാണ്​ ലുലു സൗദി അറേബ്യയിലെ ശാഖകളിൽ ഒരുക്കുന്ന ഒാണാഘോഷം. ഉത്രാടപ്പാച്ചിലി​െൻറ ഗൃഹാതുരത്വം ഒരുക്കിയിരിക്കുകയാണ് സൗദിയിലെ എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലും. തനി നാടൻ ഓണാഘോഷത്തി​െൻറ എല്ലാ ഒരുക്കങ്ങളും ഇവിടെ പൂർത്തിയായി​.

ഇന്ത്യയിൽ നിന്ന് നാടൻ പച്ചക്കറികളും പഴവർഗങ്ങളും ചാർട്ടർ വിമാനത്തിലെത്തിച്ചാണ് ഈ പ്രാവശ്യം ഓണം ഗംഭീരമാക്കാൻ ഒരുക്കം നടത്തിയിരിക്കുന്നത്. ഒാണവിഭവങ്ങളൊരുക്കാൻ ഇന്ത്യയിൽ നിന്നെത്തിച്ചത്​ 138 ടൺ പച്ചക്കറികളും പഴവർഗങ്ങളുമാണ്​.




വിലക്കുറവി​െൻറ ഒാണച്ചന്ത ചമഞ്ഞൊരുങ്ങിയിരിക്കുകയാണെന്നും മു​െമ്പാരിക്കലും കാണാത്ത വിധമാണ്​ അതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. തിരുവോണ നാളിൽ രണ്ട്​ തരം പായസമുൾ​െപ്പടെ ഇലനിറയെ 24 വിഭവങ്ങളുമായി ഒാണസദ്യയുടെ ബുക്കിങ്​ ആരംഭിച്ചുകഴിഞ്ഞു. വീട്ടിലേക്ക് കൊണ്ടുപോയി പാചകം ചെയ്യാൻ താൽപര്യമുള്ളവർക്ക് എല്ലാ വിഭവങ്ങളും അടങ്ങിയ കിറ്റുകളും ലഭ്യമാണ്. പൂക്കളമിടാൻ കേരള തനിമ വിളിച്ചോതുന്ന വ്യത്യസ്​ത ഇനം പൂക്കളും ലുലുവിൽ ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള ഓണപുടവയുടെ വിവിധ തരം ശേഖരങ്ങളും എത്തികഴിഞ്ഞിട്ടുണ്ട്. എല്ലാ വസ്ത്രങ്ങൾക്കും '100 റിയാൽ ചെലവഴിച്ച്​ 50 റിയാൽ സൗജന്യം നേടൂ' എന്ന പ്രത്യേക ആനുകൂല്യവും ഏർപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulululu hypermarketonam 2020
Next Story