Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്തോനേഷ്യൻ ഹജ്ജ്...

ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക് സേവനമൊരുക്കാൻ ലുലു ഹൈപ്പർമാർക്കറ്റ്​

text_fields
bookmark_border
ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക് സേവനമൊരുക്കാൻ ലുലു ഹൈപ്പർമാർക്കറ്റ്​
cancel

ജിദ്ദ: ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക് സേവനമൊരുക്കാൻ സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റുകൾ. ഇതുസംബന്ധിച്ച്​ ഇന്തോനേഷ്യൻ ഹജ്ജ് ബോർഡുമായി സുപ്രധാന കരാറിൽ ഒപ്പുവച്ചു. തീർഥാടകർക്ക് മികച്ച സേവനവും പരിചരണവും നൽകുന്നതിനായി ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുകയാണ്​ ലക്ഷ്യം.

സൗദി ലുലു ഹൈപ്പർമാർക്കറ്റ്​ ഡയറക്ടർ ഷെഹിം മുഹമ്മദ്, ഇന്തോനേഷ്യൻ ഹജ്ജ് ഫണ്ട് മാനേജ്‌മെൻറ്​ ഏജൻസി എക്‌സിക്യൂട്ടീവ് ബോർഡ് അംഗം ഹാരി അലക്‌സാണ്ടർ എന്നിവരാണ് ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവച്ചത്. ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചീഫ് ഓപ്പറേറ്റിങ്​ ആൻഡ്​ സ്ട്രാറ്റജി ഓഫീസറും ലുലു ഹൈപ്പർമാർക്കറ്റ്​ വെസ്​റ്റേൺ പ്രൊവിൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വി.ഐ. സലീം, റീജനൽ ഡയറക്ടർ റഫീക് മുഹമ്മദ് അലി, ജിദ്ദയിലെ ഇന്തോനേഷ്യൻ ട്രേഡ് കൗൺസിൽ ഡയറക്ടർ ബാഗാസ് എന്നിവരും പങ്കെടുത്തു.

ഈ പുതിയ സഹകരണം ഹജ്ജ് തീർത്ഥാടകർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ലുലു ഹൈപ്പർമാർക്കറ്റുകൾ സഹായിക്കും. സൗദി അറേബ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകൾ മിതമായ വിലയ്​ക്ക്​ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്കും ഉന്നത നിലവാരമുള്ള സേവനങ്ങൾക്കും അറിയപ്പെടുന്ന റീ​ട്ടെയ്​ൽ ശൃംഖലയാണ്.

ഇന്തോനേഷ്യൻ ഹജ്ജ് ബോർഡുമായി കൈകോർത്ത്, തീർത്ഥാടകർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയിൽ സേവനങ്ങൾ നൽകുന്നതിൽ പങ്കുചേരാൻ ഞങ്ങൾക്ക് ആഹ്ലാദമാണെന്നും ഈ കരാർ ഞങ്ങളുടെ ഉന്നത നിലവാരത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ലോകമെമ്പാടുമുള്ള റീട്ടെയിൽ വ്യവസായത്തിൽ ലുലുവി​െൻറ വിശ്വാസ്യതയുള്ള പങ്കാളിയായി നിലനിൽക്കുന്നതിനെ സൂചിപ്പിക്കുകയും ചെയ്യുമെന്നും ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക്​ മികച്ച സേവനവും പരിചരണവും നൽകാൻ ഞങ്ങൾ പ്രവർത്തിക്കുമെന്നും വി.ഐ. സലീം പറഞ്ഞു.

ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും ചിഹ്നമായ ലുലു ഹൈപ്പർമാർക്കറ്റുകൾ ഇന്തോനേഷ്യൻ തീർത്ഥാടകർക്ക്​ അവരുടെ ഹജ്ജ് യാത്രയ്ക്കിടെ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന കേന്ദ്രങ്ങളായിരിക്കുമെന്നും ഈ സഹകരണം നമ്മുടെ തീർത്ഥാടകരുടെ ആവശ്യങ്ങൾ ഏറ്റവും ഉന്നതനിലവാരത്തോടെ നിർവഹിക്കപ്പെടുമെന്ന്​ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ഇന്തോനേഷ്യൻ ഹജ്ജ് ബോർഡിനെ പ്രതിനിധീകരിച്ച് ഹാരി അലക്‌സാണ്ടർ പറഞ്ഞു. ഈ സഹകരണം ഇരു കക്ഷികൾക്കും ഗുണകരമായിത്തീരുകയും തീർത്ഥാടകർക്ക് സുഗമവും സുഖപ്രദവുമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimslulu hypermarket
News Summary - Lulu Hypermarket to provide services to Indonesian Hajj pilgrims
Next Story