ലുലു സൗദിയിലെത്തിയിട്ട് ഒരു വ്യാഴവട്ടം
text_fieldsദമ്മാം: പ്രമുഖ ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു സൗദിയിലെത്തിയിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാകുന്നു. സൗദിയിലെ പ്രവാസ സമൂഹത്തിേൻറതുൾെപ്പടെ ഷോപ്പിങ്ങിന് വേറിട്ട അനുഭവതലങ്ങൾ പ്രദാനം ചെയ്ത ലുലു ഗ്രൂപ് അതിവേഗമാണ് സൗദിയിൽ സ്വീകരിക്കപ്പെട്ടത്.
2009 നവംബർ 11നാണ് അൽ ഖോബാറിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി സൗദിയിലെ ആദ്യ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. 10 ലക്ഷത്തിലധികം റിയാലിെൻറ സമ്മാനങ്ങളും അതിശയിപ്പിക്കുന്ന വിലക്കുറവുകളും പ്രഖ്യാപിച്ചുകൊണ്ടാണ് ലുലു സൗദി 12ാമത് വാർഷികം ആഘോഷിക്കുന്നത്. നവംബർ ഏഴ് മുതൽ 20 വരെയാണ് ആഘോഷ പരിപാടികളെന്ന് മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിലപിടിപ്പുള്ള കാറുകൾ സഹിതമുള്ള പ്രമോഷനുകളാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി സാധാരണ നടക്കാറ്. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് സമ്മാനമായി കാഷ് വൗച്ചറുകൾ നൽകാൻ തീരുമാനിച്ചതെന്ന് ലുലു ഇൗസ്റ്റേൺ പ്രൊവിൻസ് റീജനൽ മാനേജർ അബ്ദുൽ ബഷീർ പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൗദിയിൽ പുതിയ 40 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും. വാർത്തസമ്മേളനത്തിൽ ലുലു ഈസ്റ്റേൺ റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ, കമേഴ്സ്യൽ മാനേജർ ഹാഷിം കാഞ്ഞങ്ങാട്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് സച്ചിൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഇനാം അബ്ദുല്ല അനാം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.