Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫിത്വ്​ർ സകാത്​...

ഫിത്വ്​ർ സകാത്​ വിതരണത്തിന്​ ചാരിറ്റി സംഘടനകളുമായി കൈകോർത്ത്​ ലുലു

text_fields
bookmark_border
ഫിത്വ്​ർ സകാത്​ വിതരണത്തിന്​ ചാരിറ്റി സംഘടനകളുമായി കൈകോർത്ത്​ ലുലു
cancel
camera_alt

ഫിത്വ്​ർ സകാത് ശേഖരണത്തിന്​ ലുലു ഹൈപർമാർക്കറ്റുകളിൽ ഒരുക്കിയ സംഭരണകേന്ദ്രം

Listen to this Article

റിയാദ്​: റമദാനിൽ ഖുർആൻ അനുശാസിക്കുന്ന രീതിയിൽ ഫിത്വ്​ർ സകാത്​ ശേഖരണത്തിനും വിതരണത്തിനും സൗദി അറേബ്യയിലെ വിവിധ ചാരിറ്റി സംഘടനകളുമായി കൈകോർത്ത്​ ലുലു ഹൈപർമാർക്കറ്റ്​. വിശ്വാസികളിൽ നിന്ന്​ അരിയും മറ്റും ശേഖരിച്ച്​ അർഹർക്ക്​ വിതരണം ചെയ്യുന്നതാണ്​ പദ്ധതി. ലുലു തുടരുന്ന ഏറ്റവും സുപ്രധാനമായ പാരമ്പര്യത്തിന്‍റെ തുടർച്ചയാണ് ഈ ക്രമീകരണം.

പൊതുജനങ്ങൾക്ക് അവരുടെ സകാത്ത് ഫലപ്രദമായും വേഗത്തിലും സുതാര്യമായും ചാരിറ്റി സംഘടനകളിലൂടെ അർഹർക്ക്​​ സംഭാവന ചെയ്യാൻ ഈ സംവിധാനം സഹായിക്കും. ബന്ധപ്പെട്ട ചാരിറ്റി സംഘടനകളുമായുണ്ടാക്കിയ ധാരണാപ്രകാരം സൗദിയിലെ അതതിടങ്ങളിലെ സംഘടനകളുമായി ചേർന്ന് ലുലു ഹൈപർമാർക്കറ്റുകൾ​ ഈ പ്രക്രിയ പൂർത്തിയാക്കും. റിയാദിൽ മസായി, ഖുതോഫ്​, ജിദ്ദയിൽ അൽഫൈസലിയ ചാരിറ്റി, കിഴക്കൻ പ്രവിശ്യയിൽ ആൽബർ അസോസിയേഷൻ എന്നീ ചാരിറ്റി സംഘടനകളുമായാണ്​ ലുലു കൈകോർക്കുന്നത്​.


ഈദുൽ ഫിത്വ്​ർ ദിനത്തിൽ ജനങ്ങൾക്ക്​ അവരുടെ വിഹിതമായ അരിയും മറ്റും സംഭാവന ചെയ്യാൻ ലുലു റിയാദിലും ജിദ്ദയിലും സംഭരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്​. ഇവിടെ നിന്ന്​ അതത്​ ചാരിറ്റി സംഘടനകൾ ഇവ അർഹരായ ആളുകളെ കണ്ടെത്തി അവർക്ക്​ എത്തിച്ചുനൽകും. കിഴക്കൻ പ്രവിശ്യയിൽ ലുലു ഉപഭോക്താക്കൾക്ക് ഫിത്വ്​ർ സക്കാത്ത വിഹിതമായി​ 21 റിയാൽ കാഷ്​ കൗണ്ടർ വഴിയോ ഓൺലൈനായോ സക്കാത്ത്​ ശേഖരണ പദ്ധതിയുടെ അകൗണ്ടിലേക്ക്​ ട്രാൻസ്ഫർ ചെയ്ത്​ ഈ മഹത്തായ പ്രക്രിയയുടെ ഭാഗമാകാം. ആൽബർ അസോസിയേഷൻ ഈ തുക ധാന്യങ്ങളാക്കി അർഹതപ്പെട്ട കുടുംബങ്ങൾക്ക്​ വിതരണം ചെയ്യും. 'സകാത്തിന്‍റെ ഈ മംഗളകരമായ ആത്മീയ കർത്തവ്യത്തിന് ഒരു നിമിത്തമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നതായി ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.

വിശുദ്ധ മാസത്തിന്‍റെ ആദ്യ ദിവസം മുതൽ സംഭാവനകൾ സ്വീകരിച്ചു തുടങ്ങിയതായും ഏവർക്കും സൗകര്യപ്രദമായ രീതിയിൽ സുതാര്യമായ സംവിധാനങ്ങൾ ആണ് ലുലു സജ്ജീകരിച്ചിരിക്കുന്നത്. ഈദ് അൽ ഫിത്വ്​ർ രാത്രിവരെ സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സൗദി ഫുഡ്​ ബാങ്കുമായി സഹകരിച്ച് റമദാൻ ബോക്സും ഇഫ്താർ ഭക്ഷണവും ലുലു ഒരുക്കി വിതരണം നൽകി വരികയാണ്​. ലുലു ഇഫ്താർ ബോക്സുകൾ നോമ്പിന് ശേഷമുള്ള അവശ്യഭക്ഷണങ്ങളുടെ സൗകര്യപ്രദമായ പായ്ക്കുകളാണ്. ഇവ ഉപഭോക്താക്കൾക്ക് 15 മുതൽ 99 വരെ റിയാലിന് വാങ്ങാം മറ്റുള്ളവർക്ക്​ റമദാൻ ബോക്സുകൾ സംഭാവന ചെയ്യാനുള്ള സൗകര്യവും ലുലു ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈപർമാർക്കറ്റിനെറ കാഷ് കൗണ്ടറുകൾ വഴിയും സൗദി ഫുഡ് ബാങ്ക് വഴിയും സംഭാവനകൾ സ്വീകരിക്കും. ഇത് പിന്നീട് ആവശ്യക്കാർക്കും ചാരിറ്റി സംഘടനകൾക്കും ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യാനും ഉപയോഗിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluZakat al Fitr
News Summary - Lulu joins hands with charity organizations to distribute Zakat al-Fitr
Next Story