ലുലു-കേളി മെഗാ രക്തദാന ക്യാമ്പ്
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയും ലുലു ഹൈപ്പർ മാർക്കറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. റമദാൻ മാസത്തിൽ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി ക്യാമ്പ് നടത്തുന്നത്. മാർച്ച് 25ന് മലാസിലെ പുതിയ ലുലു മാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ച് വരെ നീളും. മാർച്ച് 25ന് നടക്കുന്ന രക്തദാന ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും പൊതുരോഗ നിർണയവും ഉണ്ടായിരിക്കും.
കൂടാതെ രക്തദാനം നടത്തിയവരുടെ പൂർണ ലാബ്പരിശോധനാ ഫലം നൽകുന്നതായിരിക്കുമെന്നും ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുതൈരി അറിയിച്ചു. രക്തദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനു വേണ്ടി കേളി സെക്രട്ടേറിയറ്റ് അംഗം ഷമീർ കുന്നുമ്മലിനെ കോഓഡിനേറ്ററായി, കേന്ദ്ര കമ്മിറ്റി അംഗം സുനിൽ, ജീവകാരുണ്യ കമ്മിറ്റി കൺവീനർ മധു എടപ്പുറത്ത്, ചെയർമാൻ നസീർ മുള്ളൂർക്കര, കമ്മിറ്റി അംഗങ്ങളായ സുജിത്, സലീം, അനിൽ, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, ചെയർമാൻ ബിജു തായമ്പത്ത്, നൗഷാദ് എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയതായി കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.