ലുലുവിൽ സ്തനാർബുദ ബോധവത്കരണ കാമ്പയിന് തുടക്കം
text_fieldsറിയാദ്: ഒക്ടോബർ ലോക സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് സൗദി അറേബ്യയിലെ ശാഖകളിൽ ബോധവത്കരണ, സഹായനിധി സമാഹരണ കാമ്പയിന് തുടക്കം കുറിച്ചു.സഹ്റ അസോസിയേഷൻ ചെയർമാൻ അമീറ ഹൈഫ ബിൻത് ഫൈസൽ ആൽ സഊദിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.പാരിസ്ഥിതിക മാലിന്യം കുറക്കുക എന്ന ലക്ഷ്യംകൂടി മുന്നിൽകണ്ട് സഹ്റ നടത്തുന്ന സ്‌തനാർബുദ ബോധവത്കരണ പരിപാടിയോട് കൈകോർത്ത് ലുലു സംഘടിപ്പിക്കുന്ന കാമ്പയിൻ തുടർച്ചയായി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.
സഹ്റയുടെ കാമ്പയിന് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെ ധനസമാഹരണ യജ്ഞവും ഇതോടൊപ്പം നടക്കുന്നുണ്ട്.സൗദിയിലുടനീളമുള്ള മുഴുവൻ ലുലു ബ്രാഞ്ചുകളിലും പുനരുപയോഗക്ഷമതയുള്ള ഷോപ്പിങ് ബാഗ് ഒരു റിയാലിന് വിറ്റാണ് ധനസമാഹരണം. വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന ഷോപ്പിങ് ബാഗ് ഒരു റിയാലിന് വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവും സഹ്റ അസോസിയേഷൻ നടത്തുന്ന സ്തനാർബുദ വിരുദ്ധ പോരാട്ടത്തിൽ പങ്കാളിയാവുകയാണ് ചെയ്യുന്നതെന്ന് ലുലു മാനേജ്മെൻറ് വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.