സൗദിയിൽ ഓൺലൈൻ ഡെലിവറി സംവിധാനവുമായി ലുലു
text_fieldsറിയാദ്: സൗദി അറേബ്യയിൽ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപർമാർക്കറ്റ് നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കൾക് ക് അതിവേഗത്തിൽ എത്തിച്ചുകൊടുക്കാൻ വിവിധ ഡെലിവറി കമ്പനികളുടെയും ആപ്പുകളുടെയും സഹായത്തോടെ ഒാൺലൈൻ സംവിധാനം ഒരുക്കുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെയും കർഫ്യൂവിെൻറയും പശ്ചാത്തലത്തിലാണ് ഇൗ നീക്കം.
ഹംഗർ സ്റ്റേഷൻ, ടു യൂ, കരീം നൗ, വാസൽ തുടങ്ങിയ ജനകീയ ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒാർഡർ ചെയ്യാം. വീട്ടുപടിക്കൽ എത്തിക്കാൻ കഴിയുന്ന ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങളുടെ പ്രത്യേക ലിസ്റ്റ് ലുലു തയാറാക്കിയിട്ടുണ്ടെന്നും ഇൗ ആപ്പുകളിലെല്ലാം കാറ്റലോഗ് ലഭ്യമാണെന്നും മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മഹാവ്യാധിയുടെ ഇൗ ദുഷ്കര സാഹചര്യത്തിൽ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രാജ്യവാസികൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ ഏറ്റവും വേഗത്തിൽ എത്തിച്ചുനൽകാനുള്ള സുപ്രധാന ചുവടുവെപ്പാണ് ലുലു നടത്തുന്നതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.
പ്രമുഖ ഡെലിവറി ആപ്പുകൾക്ക് പുറമെ ഒാൺലൈൻ ഷോപ്പിങ് ഒാർഡറുകൾ കൃത്യമായും വേഗത്തിലും എത്തിച്ചുനൽകാൻ അരാമെക്സ്, സംസ തുടങ്ങിയ പ്രമുഖ ഫ്രൈറ്റ് േഫാർവേഡിങ് കമ്പനികളും റെൻറ് എ കാർ കമ്പനികളുമായും ലുലു കരാറുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.