‘ഇൻഫ്ലേവര്‍’ ഭക്ഷ്യമേളയിൽ ശ്രദ്ധേയമായി ലുലു പവലിയന്‍
text_fieldsറിയാദ്: സൗദി ജല, കൃഷി, പരിസ്ഥിതി മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ‘ഇൻഫ്ലേവര്‍’ ഭക്ഷ്യമേളയിൽ ശ്രദ്ധേയ സാന്നിധ്യമായി ലുലു പവലിയന്‍. സൗദി നിര്‍മിത ബ്രാൻഡുകളും സ്വകാര്യ മേഖലയിലെ വൈവിധ്യമാര്‍ന്ന ഭക്ഷ്യോല്‍പന്നങ്ങളുമായി മേളയിൽ ഒരുങ്ങിയ ലുലു ഹൈപ്പർമാർക്കറ്റിെൻറ സ്റ്റാള്‍ ആയിരക്കണക്കിന് സന്ദർശകരുടെ മനം കവര്‍ന്നു. ഗുണനിലവാരത്തിലും ഉപഭോക്തൃസേവനത്തിലും എക്കാലത്തും മുന്‍പന്തിയില്‍ നിന്നിട്ടുള്ള ലുലു ഹൈപ്പര്മാര്ക്കറ്റിെൻറ പ്രവര്‍ത്തനങ്ങളെ ലുലു പവലിയന്‍ സന്ദര്‍ശിച്ച സൗദി ജല, കൃഷി, പരിസ്ഥിതി ഡെപ്യൂട്ടി മന്ത്രി അഹ്മദ് സാലെഹ് അല്‍ഇയാദ പ്രശംസിച്ചു.
വിപണി സാധ്യതയെക്കുറിച്ചും ഉപഭോക്താക്കളുടെ സംതൃപ്തിയെക്കുറിച്ചും അവബോധമുള്ള ലുലു ഗ്രൂപ്പ് ഏത് വിധമാണ് പ്രതിബദ്ധതയോടെ ഭക്ഷ്യവിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചതെന്ന് ലുലു വക്താക്കള്‍ വിശദീകരിച്ചു. സംസ്‌കരിച്ചെടുത്ത സമീകൃതാഹാര പദാര്‍ഥങ്ങള്‍, ബര്‍ഗര്‍, കബാബ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, മുട്ട, വെണ്ണ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള അലുമിനിയം ഫോയില്‍, ഫാബ്രിക് സോഫ്റ്റനറുകള്‍, വാഷിങ് പൗഡറുകള്‍, മറ്റ് തരത്തിലുള്ള ഡിറ്റര്‍ജൻറുകള്‍ എന്നിവയെക്കുറിച്ചും മേളയിലെത്തിയ ജനങ്ങള്‍ക്ക് ലുലു സ്റ്റാളില്‍ നിന്ന് നേരിട്ടു മനസ്സിലാക്കാനായി.
അല്‍തയ്യിബ് ഇന്‍ര്‍നാഷനല്‍ ജനറല്‍ ട്രേഡിങുമായുള്ള പങ്കാളിത്തത്തിലൂടെ പുത്തൻ മാംസം, ശീതീകരിച്ച മാംസം എന്നിവയുടെ ഇറക്കുമതിയെക്കുറിച്ച് വിശദീകരിക്കുന്ന പ്രദർശനവും ലുലു പവലിയനിൽ ഒരുക്കിയിരുന്നു. ഗൾഫിലും പുറത്തുമുള്ള ലുലു ശൃംഖലകളിലൂടെ സൗദിയില്‍ വളരുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങും ലുലുവിെൻറ പദ്ധതിയിലുണ്ട്. വ്യത്യസ്ത തരം ഉല്‍പന്നങ്ങളുടെ 3,000 മാതൃകകള്‍ കമനീയമായി അണിനിരത്തിയതിലൂടെ മേളയിലെ സജീവസാന്നിധ്യമെന്ന നിലയില്‍ ആദരിക്കപ്പെടാന്‍ സാധിച്ചതിെൻറ ചാരിതാര്‍ഥ്യം ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.