ലുലുവിൽ മാതള മേള തുടങ്ങി
text_fieldsറിയാദ്: സൗദി അറേബ്യയിലെ പ്രാദേശിക കർഷകരെയും കാർഷിക സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത വ്യക്തമാക്കി രാജ്യത്തെ മുഴുവൻ ലുലു ഹൈപർമാർക്കറ്റുകളിലും മാതളനാരങ്ങ (ഉറുമാൻ പഴം) മേളക്ക് തുടക്കമായി. പ്രധാനമായും ഖസിം, അൽബാഹ എന്നീ പ്രദേശങ്ങളിൽ വിളഞ്ഞ മാതളമാണ് മേളയിൽ അണിനിരന്നിട്ടുള്ളത്. പ്രാദേശികവും ഏറ്റവും ഫ്രഷുമായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കുക എന്ന താൽപര്യത്തിെൻറ കൂടി പ്രതിഫലനമാണ് മേളയെന്നും ലുലു അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിൽ ഉൽപാദിപ്പിക്കുന്ന മികച്ച പ്രാദേശിക ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും പ്രാദേശിക കർഷകരുമായും സർക്കാർ കാർഷിക സംഘടനകളുമായും ഏകോപിച്ച് പ്രവർത്തിക്കുന്ന ശൃംഖലയാണ് കൃഷിേതാട്ടത്തിൽനിന്ന് പഴങ്ങൾ ഹൈപർമാർക്കറ്റിലെത്തിക്കുന്നത്. മാതളം ഇങ്ങനെ നേരിട്ട് തോട്ടത്തിൽ നിന്ന് വിപണിയിൽ എത്തിച്ച് പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെ ഏക റീട്ടെയിൽ ശൃംഖലയാണ് ലുലു എന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഈ മാസം 27ന് റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആരംഭിച്ച മേള നവംബർ രണ്ടിന് അവസാനിക്കും. സൗദി പരിസ്ഥിതി-ജലം-കാർഷിക മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ സീസണിലേയും പ്രാദേശിക കാർഷികോൽപന്നങ്ങൾ വിപണിയിലെത്തിച്ച് കാർഷിക രംഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള ധാരണയുടെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.