സൗദി അറേബ്യയിൽ ഷോപ്പിങ് തരംഗം സൃഷ്ടിച്ച് ലുലു ‘സൂപ്പർ ഫെസ്റ്റ് 2024’
text_fieldsദമ്മാം: സൗദി അറേബ്യയിലെ ലുലുവിന്റെ 15ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സൂപ്പർ ഫെസ്റ്റ് 2024’ വിജയത്തോടെ രണ്ടാം ആഴ്ചയിലേക്ക് കടന്നു. നവംബർ 27ന് ആരംഭിച്ച സൂപ്പർ ഫെസ്റ്റ് ഡിസംബർ 10ന് അവസാനിക്കും. ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകളും ആവേശകരമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു ഷോപ്പിങ് അനുഭവമാകും ഈ ആഘോഷവേളയിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുക.
ഫെസ്റ്റിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച കിഴിവുകൾ ലുലു ഒരുക്കിയിരിക്കുന്നു.
ആഘോഷ കാലയളവിലുടനീളം ഉപഭോക്താക്കൾക്ക് 25 മില്യൺ റിയാൽ ഷോപ്പ് ചെയ്ത് സേവ് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ, 15 മില്യൺ ഹാപ്പിനസ് പോയന്റുകളും ഒരു മില്യൺ റിയാലിന്റഎ സൗജന്യ ട്രോളികളും ഒപ്പം 1,500 അവിശ്വസനീയമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും നൽകുന്നു.
വെറുമൊരു വിൽപന എന്നതിലുപരി കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും ഓഫറുകളും നൽകിക്കൊണ്ട് ലുലു തങ്ങളുടെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയാണ് ഈ ഫെസ്റ്റിലൂടെ പ്രകടിപ്പിക്കുന്നത്. 15ാം വാർഷിക ആഘോഷ പരിപാടിയായ ‘സൂപ്പർ ഫെസ്റ്റ് 2024’ മികച്ച വിജയമാണെന്നും ഈ വിജയം തുടരാൻ ആഗ്രഹിക്കുന്നുവെന്നും കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ റീജനൽ ഡയറക്ടറായ മോയിസ് നൂറുദ്ദീൻ പറഞ്ഞു. കൂടാതെ, ഈ ആഘോഷത്തിൽ തങ്ങളോടൊപ്പം ചേരാനും തയാറാക്കിയിട്ടുള്ള ആവേശകരമായ ഓഫറുകളും റിവാഡുകളും പൂർണമായും പ്രയോജനപ്പെടുത്താനും ലുലുവിന്റെ എല്ലാ ഉപഭോക്താക്കളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.