സൗദി കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ ലുലു
text_fieldsറിയാദ്: സൗദി അറേബ്യൻ കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ ലുലു ഹൈപർമാർക്കറ്റ്. ആഭ്യന്തര തലത്തിൽ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണന അവസരം ഒരുക്കുന്നതിനുമാണ് സൗദി കോഓപറേറ്റീവ് സൊസൈറ്റീസ് കൗൺസിൽ ലുലു ഹൈപർമാർക്കറ്റുമായി കരാറിൽ ഒപ്പുവെച്ചത്.
ഇതനുസരിച്ച് സൗദി കർഷകരുടെ ഉൽപന്നങ്ങൾ ലുലു ഒൗട്ട്ലെറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് എത്തിക്കും. മധ്യവർത്തികളില്ലാതെ കർഷകരിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കാനാണ് ലുലു പദ്ധതിയിടുന്നത്. റിയാദിലെ യർമൂഖ് അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോഓപറേറ്റീവ് സൊസൈറ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദും കരാറിൽ ഒപ്പിട്ടു.
പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഉപ മന്ത്രി അഹമ്മദ് അൽഅയാദ് ചടങ്ങിൽ പെങ്കടുത്തു. ചെറുകിട കർഷകരുടെയും സഹകരണസമിതി അംഗങ്ങളുടെയും കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ലുലുവിന് വലിയ പങ്കുണ്ടെന്ന് അഹമ്മദ് അൽഅയാദ് പറഞ്ഞു. സൗദിയിലെ ചെറുകിട കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കോഓപറേറ്റീവ് സൊസൈറ്റിയുമായുള്ള കരാറെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.