സൗദി ദേശീയ ദിനാഘോഷ വേളയിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ലുലു
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 94-ാം ദേശീയദിനാഘോഷത്തിൽ അഭിമാനനേട്ടവുമായി ലുലു. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയദിന ലോഗോ ഗിന്നസ് െറക്കോർഡിൽ ഇടംപിടിച്ചു. 1,25,000 പുഷ്പങ്ങൾ കൊണ്ട് 94 സ്ക്വയർ മീറ്ററിലാണ് 94-ാം സൗദി ദേശീയദിന ലോഗോ ലുലു അവതരിപ്പിച്ചത്. സൗദി പരിസ്ഥിതി ജല കൃഷി വകുപ്പ് മന്ത്രാലയം, ഗവർണറേറ്റ്, മുൻസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ലുലു പ്രദർശനം ഒരുക്കിയത്.
ലോകത്തെ ഏറ്റവും വലിയ ദേശീയദിന ലോഗോ പ്രദർശനമായിരുന്നു ഇത്. ജിദ്ദ റോഷൻ വാട്ടർഫ്രണ്ടിലെ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ നിരവധിയാളുകളും എത്തിയിരുന്നു. ഗിന്നസ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ എംബാലിമ സെചബ എൻകോസ് ലുലു ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. മക്ക മേഖല പരിസ്ഥിതി ജലം കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ അഹമ്മദ് അൽ ഖർനി ചടങ്ങിൽ മുഖ്യാതിഥിയായി. സൗദി ദേശീയദിനാഘോഷവേളയിൽ ഗിന്നസ് റെക്കോർഡിന് ലുലു അർഹരായതിൽ അതിയായ സന്തോഷമുണ്ടെന്നും സൗദി ഭരണനേതൃത്വം നൽകുന്ന പിന്തുണയിൽ ഏറെ അഭിമാനമുണ്ടെന്നും ലുലുഗ്രൂപ്പ് സൗദി ഡയറക്‌ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയവർക്ക് വിവിധ ഗെയിമുകളിൽ പങ്കെടുത്ത് ഐഫോൺ, ഇയർപോഡ്, ടി.വി, എക്സ്ക്ലൂസീവ് വാർഷിക ജിം മെമ്പർഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനും സാധിച്ചു. കംഫർട്ട് (യൂനിലിവർ), റോഷൻ, റോടാന എസ്.എൻ തുടങ്ങിയവരുമായി കൂടി സഹകരിച്ചാണ് ലുലു പ്രദർശനം ഒരുക്കിയത്. ലുലു പടിഞ്ഞാറൻ പ്രവിശ്യ റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.