Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക രുചികളെ...

ലോക രുചികളെ വരവേല്‍ക്കാന്‍ സൗദി അറേബ്യ; ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിവൽ ഞായറാഴ്​ച മുതൽ

text_fields
bookmark_border
ലോക രുചികളെ വരവേല്‍ക്കാന്‍ സൗദി അറേബ്യ; ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിവൽ ഞായറാഴ്​ച മുതൽ
cancel

റിയാദ്​: അറേബ്യൻ മണ്ണിൽ ലോക രുചിപ്പെരുമകൾ ഒരു കുടക്കീഴിൽ എത്തിക്കാൻ ‘ലുലു വേൾഡ്’ ഫുഡ് ഫെസ്​റ്റിവൽ. വൈവിധ്യമാർന്ന രുചികൾക്കൊപ്പം ആകർഷകമായ സമ്മാനങ്ങളും ചേർത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഇത്തവണത്തെ ലോകഭക്ഷ്യമേള ഒരുക്കുന്നത്. സൗദിയിലുടനീളമുളള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏപ്രിൽ 27 മുതൽ മെയ് 10 വരെയാണ് മേള.

അതുല്യവും അപൂർവവുമായ ഭക്ഷണ രുചിക്കൂട്ടുകൾ, ഭക്ഷണ വിഭവങ്ങളെ മുൻനിർത്തിയുള്ള ഇൻസ്​റ്റലേഷനുകൾ, വിനോദ, കലാസാംസ്കാരിക പരിപാടികൾ ഉള്‍പ്പെടെ 14 ദിവസം നീളുന്ന ഭക്ഷ്യമേളയുടെ ഭാഗമായി ചെങ്കടൽ തീരത്ത് ആഡംബര താമസമടക്കമുള്ള വമ്പൻ സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

മേളയിലെ ആഘോഷങ്ങളുടെ ഭാഗമാകുന്ന ഭാഗ്യവാന്മാർക്കാണ്​ ലോകത്തെ ആഡംബര വിനോദ സഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ റിസോർട്ടിലുള്ള അവധിക്കാല താമസം. ലക്ഷങ്ങൾ വിലമതിക്കുന്ന ഈ സമ്മാനത്തിനുള്ള വിജയിയെ കണ്ടെത്തുന്നത് നറുക്കെടുപ്പിലൂടെയാണ്​. ഇതിന് പുറമെ അരക്കിലോ വരെ സ്വർണം ലഭിക്കുന്ന വേറെയും സമ്മാനപദ്ധതികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

മേളയുടെ ഭാഗമായി ഓരോ ദിവസവും ഓരോ ബംബര്‍ ഭാഗ്യശാലിക്ക് ‘ഹാപ്പിനസ് മില്യണേറാ’കാം. ഇതിലൂടെ വിജയിക്ക് 10 ലക്ഷം ഹാപ്പിനസ് പോയിൻറുകൾ​ ഷോപ്പിങ്ങിനായി ലഭിക്കുമെന്നതാണ് പ്രത്യേകത. ഇക്കാലയളവില്‍ അഞ്ചിരട്ടി റിവാഡ് പോയിൻറുകള്‍, 10 ശതമാനം ക്യാഷ് ബാക്ക്, മറ്റ് ആകര്‍ഷകമായ സമ്മാനങ്ങള്‍ തുടങ്ങിയവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

ലൈവ് കുക്കിങ്​ ഷോകളും വേറിട്ട രുചി പരിചയപ്പെടുത്തുന്ന സെഷനുകളും പാചകമത്സരങ്ങളും ഒരുക്കി ലോകത്തെ പ്രമുഖ സെലിബ്രിറ്റി ഷെഫുമാര്‍, ഇൻഫ്ലുവന്‍സര്‍മാര്‍ എന്നിവര്‍ മേളയിൽ അണിനിരക്കും. മേള നടക്കുന്ന എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്​റ്റോറുകളിലും പ്രമുഖ ഷെഫുമാര്‍ അവതരിപ്പിക്കുന്ന ഡെമോകളും ഇൻട്രാക്ടീവ് സെഷനുകളുമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് സെഷനുകള്‍ കണ്ട് പഠിക്കാനും പങ്കെടുക്കാനും അവസരമുണ്ട്.

മേളയെ ശ്രദ്ധേയമാക്കുന്ന മറ്റ് നിരവധി ഘടകങ്ങള്‍ കൂടിയുണ്ട്. വിദഗ്ധര്‍ അണിനിരന്ന് ലോകത്തെ പ്രീമിയം മാംസ രുചികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയ്ക്കുന്ന ലൈവ് ഡെമോകളാണ് അതിലൊന്ന്. ഒപ്പം ചീസ് അക്കാദമിയുടെ നേതൃത്വത്തില്‍ ലോകത്തെ എണ്ണമറ്റ ചീസ് വൈവിധ്യങ്ങളും വിഭവങ്ങളും ഉപഭോക്താക്കളെ പരിചയപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷണ പ്രവണതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുന്ന ഹൈല്‍ത്തി ബൈറ്റ്സ് ആശയവും മേളയുടെ പ്രത്യേകതയാണ്. പോഷകാംശമടങ്ങിയ ഭക്ഷണക്രമം, ആരോഗ്യ സൗഹൃദമായ റെസിപ്പികള്‍, നല്ല ഭക്ഷണ ശീലം തുടങ്ങിയവ രാജ്യത്തെ ഓരോ കുടുംബത്തിലേക്കും എത്തിക്കുക കൂടി ലക്ഷ്യമിട്ടാണിത്.

‘സൗദി മാംഗോ ഫെസ്​റ്റ്​’ എന്ന മാമ്പഴ മേളയിലൂടെ രാജ്യത്തെ മാമ്പഴ വൈവിധ്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുകയെന്ന ലക്ഷ്യവും ഫെസ്​റ്റിവലിനുണ്ട്​. ജിസാന്‍ മേഖലയില്‍ നിന്നെത്തുന്ന ഏറ്റവും സ്വാദിഷ്​ടമായവ ഉള്‍പ്പെടെ മാമ്പഴങ്ങള്‍ കാണാനും കുറഞ്ഞ വിലക്ക്​ വാങ്ങാനും രുചിക്കാനും അവസരമൊരുക്കും. സ്ട്രോബെറികള്‍, ബ്ലൂബെറികള്‍, റാസ്ബെറികള്‍, ബ്ലാക്ബെറികള്‍ അണിനിരക്കുന്ന ബെറി ഫെസ്​റ്റും മേളയുടെ ഭാഗമാണ്. ബെറികള്‍ ഉപയോഗിച്ചുള്ള ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തലും ബെറികള്‍ കൊണ്ടുള്ള ഇൻസ്​റ്റലേഷനുകളും കാഴ്ചക്കാര്‍ക്ക് കൗതുകമാകും. അതുല്യമായ പഴവർഗങ്ങള്‍ തേടുന്ന ഭക്ഷണപ്രേമികള്‍ക്കും ഫെസ്​റ്റിവലില്‍ പ്രത്യേക പവലിയനുകളുണ്ട്. പലതരം ഡ്രാഗണ്‍ ഫ്രൂട്ടുകള്‍, പാഷന്‍ ഫ്രൂ‍ട്ട്, മാംഗോസ്​റ്റീന്‍ തുടങ്ങി തെരഞ്ഞെടുത്ത പഴവർഗങ്ങളുടെ ശേഖരം തന്നെ ഈ പവലിയനുകളിലുണ്ടാകും.

ഏറ്റവും വലിയ വിലക്കുറവും ഓഫറുകളും പ്രമോഷനുകളും മേളയെ വേറിട്ടതാക്കുന്നു. ഗ്രോസറി, ഫ്രെഷ് ഫുഡ്, ഫ്രോസണ്‍ ഫുഡ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ എല്ലാ വിഭാഗത്തിലും വിലക്കുറവുണ്ടാകും.

ലോകരുചികളുടെ ആഘോഷം മാത്രമല്ല വേള്‍ഡ് ഫു‍‍ഡ് ഫെസ്​റ്റിവലെന്നും, മറിച്ച് ഒരു വലിയ സമൂഹത്തി​െൻറയും ക്രിയാത്മകതയുടെയും മൂല്യങ്ങളുടെയും ആഘോഷം കൂടിയാണിതെന്നും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. ലോകത്തെ വൈവിധ്യങ്ങളെ ഏവര്‍ക്കും പരിചയപ്പെടാന്‍ അവസരമൊരുക്കുന്നതിനൊപ്പം മികച്ച ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നത് ഉപഭോക്താക്കളോടുള്ള ലുലുവി​െൻറ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsLulu World Food Festival
News Summary - Lulu World Food Festival from Sunday
Next Story