സർഗാത്മകതയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കണം -എം.എ. സമദ്
text_fieldsറിയാദ്: ‘സർഗാത്മകത, ധാര്‍മികത, രാഷ്ട്രീയം’ എന്ന വിഷയത്തെ ആസ്പദമാക്കി റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.എ. സമദ് പങ്കെടുത്ത് സംസാരിച്ചു. നന്മയുള്ള സർഗാത്മകതയെ ചേര്‍ത്തുപിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങള്‍ വന്നുചേരുമ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന ഒരു മനസ്സുണ്ടാകണം.
എന്റെ സ്വപ്നം എന്റേത് മാത്രമാകാതെ സമൂഹത്തിന്റേത് കൂടിയാകുമ്പോഴാണ് നമ്മുടെ രാഷ്ട്രീയം സർഗാത്മകമാവുന്നത്. ദുരന്തങ്ങള്‍ വന്നുചേര്‍ന്നപ്പോഴും നമ്മളെ ഇപ്പോഴും ജീവനോടെ നിലനിര്‍ത്തിയ അനുഗ്രഹത്തെ തിരിച്ചറിയലാണ് ഏറ്റവും വലിയ അറിവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുകളെ സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ സർഗാത്മകതയെ വളര്‍ത്തിക്കൊണ്ട് വരാൻ നമുക്ക് കഴിയണം.
ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനത്തെ കണ്ണിമുറിയാതെ കൊണ്ടു നടന്നില്ലെങ്കില്‍ ഉത്തരേന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ പ്രതിഫലനമായി നമ്മള് മാറുമെന്ന ഓര്‍മപ്പെടുത്തല്‍ ഭീതിയാണ് നിറക്കുന്നത്. സർഗ്ഗാത്മകതയെ ചേര്‍ത്തു പിടിക്കാന്‍ കഴിയുന്ന ഒരു ജീവിതത്തെ ഓർമപ്പെടുത്താനായിരിക്കണം നമ്മുടെ സംഘബോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവാസി സുരക്ഷ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേരെ ചേര്‍ത്തതിനുള്ള ഉപഹാരങ്ങൾ കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങൾക്ക് എം.എ. സമദ് സമ്മാനിച്ചു. നോര്‍ക്ക അംഗത്വ കാമ്പയിന് തുടക്കം കുറിച്ച് ലോഗോ എം.എ. സമദില്‍നിന്ന് ജില്ല സെക്രട്ടറി ഫൈസല്‍ പൂനൂര് ഏറ്റുവാങ്ങി.
ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ജില്ല സ്പോര്‍ട്സ് വിങ് സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം എം.എ. സമദ് നിർവഹിച്ചു. ശുഹൈബ് പനങ്ങാങ്ങര, അബ്ദുറഹ്മാന് ഫറോക്ക്, ശമീര്‍ പറമ്പത്ത്, നജീബ് നെല്ലാംങ്കണ്ടി, നാസര്‍ മാങ്കാവ്, റഷീദ് പടിയങ്ങല്‍, കുഞ്ഞോയി കോടമ്പുഴ, ഷൗക്കത്ത് പന്നിയങ്കര, ലത്തീഫ് മടവൂര്‍, ഫൈസല്‍ ബുറൂജ്, ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമടം സ്വാഗതവും ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ അബ്ദുൽ ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, സഫറുല്ല കൊയിലാണ്ടി, അബ്ദുൽ ഖാദര്‍ കാരന്തൂര്‍, മനാഫ് മണ്ണൂര്‍, മുഹമ്മദ് പേരാമ്പ്ര, പ്രമോദ് മലയമ്മ, സൈതു മീഞ്ചന്ത, ബഷീര്‍ കൊളത്തൂര്‍, ശഹീര്‍ കല്ലമ്പാറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.