Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീന ഗവർണറുമായി എം.എ....

മദീന ഗവർണറുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
മദീന ഗവർണറുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി
cancel
camera_alt

മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​നു​മാ​യി ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു


മ​ദീ​ന: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ മ​ക​നും മ​ദീ​ന ഗ​വ​ർ​ണ​റു​മാ​യ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​നു​മാ​യി ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ദീ​ന ഗ​വ​ർ​ണ​ർ കാ​ര്യാ​ല​യ​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

മ​ദീ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ യാം​ബു​വി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗ​വ​ർ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​വ​ഹി​ച്ചി​രു​ന്നു. യാം​ബു ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​ൽ യൂ​സു​ഫ​ലി​യെ ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദി​ച്ചു.

മ​ദീ​ന​യി​ൽ തു​ട​ങ്ങു​ന്ന ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നെ​പ്പ​റ്റി​യും സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഗ്രൂ​പ്പി​​ന്റെ ഭാ​വി നി​ക്ഷേ​പ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും യൂ​സു​ഫ​ലി ഗ​വ​ർ​ണ​റു​​മാ​യി ച​ർ​ച്ച ന​ട​ത്തി. പു​ണ്യ​ന​ഗ​ര​മാ​യ മ​ദീ​ന​യു​ടെ ച​രി​ത്രം വി​വ​രി​ക്കു​ന്ന പു​സ്ത​ക​മാ​യ ‘മ​ദീ​ന’ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ യൂ​സ​ഫ​ലി​ക്ക് സ​മ്മാ​നി​ച്ചു. ലു​ലു ഗ്രൂ​പ് സൗ​ദി ഡ​യ​റ​ക്ട​ർ ഷെ​ഹീം മു​ഹ​മ്മ​ദ്, ലു​ലു ഗ്രൂ​പ് ജി​ദ്ദ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് യാ​ര​ത്തി​ങ്ക​ൽ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madeena
News Summary - MA Yusufali met Governor of Medina
Next Story