മക്ക, മദീന, റിയാദ് നഗര പരിധി നിശ്ചയിച്ചു
text_fieldsറിയാദ്: റിയാദ്, മക്ക, മദീന നഗരങ്ങളിൽ നിന്ന് പുറത്തേക്കും തിരിച്ചും യാത്രാവിലക്ക് ഏർപ്പെടുത്തുകയും കർഫ്യൂ ഉച് ചക്ക് ശേഷം മൂന്ന് മുതലാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇൗ നഗരങ്ങളുടെ പരിധി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
റിയാദിൽ നടന്ന വാർത്താസമ്മേളനത്തിൽ ഒൗദ്യോഗിക വക്താവ് ലെഫ്റ്റണൻറ് കേണൽ ത്വലാൽ ശൽഹൂബാണ് വെളിപ്പെടുത്തിയത്. അതത് നഗരങ്ങളുടെ അതിർത്തികൾ റോഡുകളിലെ ചെക്ക് പോയിൻറുകൾ കൊണ്ടാണ് നിർണയിച്ചിരിക്കുന്നത്.
നഗര പരിധി
റിയാദ്: സൽബൂഗ്, അൽഖസീം, ഖിദ്ദിയ, ദിറാബ്, ഖർജ്, പഴയ ഖർജ്, റുമാഅ് റോഡുകളിലെ ചെക്ക് പോയിൻറുകൾ
മക്ക: ജിദ്ദ റോഡിലെ ശുമൈസി, സൈൽ റോഡ്, അൽകറ, കഅ്കിയ, നവാരിയ, ബ്രാഞ്ച് റോഡുകൾ എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകൾ
മദീന: ഹിജ്റ, യാംബു, തബൂക്ക്, അൽഖസീം റോഡുകളിലെ ചെക്ക് പോയിൻറുകളും പഴയ ഖസീം റോഡിലെ താൽക്കാലിക ചെക്ക് പോയിൻറും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.