മഅ്ദനി പീഡിപ്പിക്കപ്പെടുന്നത് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ –ഏരൂര്‍ ശംസുദ്ദീന്‍ മദനി
text_fieldsജിദ്ദ: അബ്ദുന്നാസിര്‍ മഅ്ദനി തുല്യതയില്ലാത്ത നീതിനിഷേധത്തിനും ഭരണകൂട ഭീകരതക്കും ഇരയാകേണ്ടി വന്നത് സത്യം തുറന്നുപറഞ്ഞതിനും മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനുമാണെന്ന് മതപണ്ഡിതൻ ഏരൂര്‍ ശംസുദ്ദീന്‍ മദനി അല്‍ഖാദിരി പറഞ്ഞു. അല്‍ അന്വാര് ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ ഘടകം ഹജ്ജ് കർമം നിർവഹിക്കാനെത്തിയ മതപണ്ഡിതന്മാര്ക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂബക്കര്‍ മുടീസ് തങ്ങള്‍ ചേലക്കര പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാനും അജ്വ ജിദ്ദ രക്ഷാധികാരിയുമായ ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മദനി ഖുര്‍ആന്‍ പാരായണം നടത്തി. അജ്വ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ അസ്ലമി ആറാട്ടുപുഴ, സയ്യിദ് സുധീര്ഖാന് ബാഫഖി, കാരാളി നാസിറുദ്ദീന്‍ മന്നാനി, അജ്വ സൗദി ഘടകം പ്രസിഡൻറ് ശംസുദ്ദീന്‍ ഫൈസി കൊട്ടുകാട്, നൗഫൽ അഹ്സനി എന്നിവര്‍ സംസാരിച്ചു.
നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മഅ്ദനി അനുഭവിക്കുന്ന അനീതിക്കെതിരെ ക്രിയാത്മകമായി സമുദായം പ്രതികരിക്കാത്തത് വേദനജനകമാണെന്നും സമുദായം മഅ്ദനിക്ക് നീതി ലഭിക്കാന്‍ വേണ്ടി നിലകൊള്ളേണ്ടത് മതപരമായ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിങ് പ്രസിഡൻറ് സെയ്ദ് മുഹമ്മദ് കാശിഫി സ്വാഗതവും അനീസ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. മസ്ഊദ് മൗലവി, അബ്ദുല്ലത്തീഫ് കറ്റാനം, നൗഷാദ് ഓച്ചിറ, നിസാര്‍ കാഞ്ഞിപ്പുഴ, ഇര്‍ഷാദ് ആറാട്ടുപുഴ, അബൂബക്കര്‍ വെള്ളില, ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍, റഷീദ് ഓയൂര്‍, അന്‍വര്‍ സാദത്ത് മലപ്പുറം, അബ്ദുൽ ഖാദര്‍ തിരുനാവായ, ശിഹാബ് പൊന്മള എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.