മദീനയിൽ നാലു പുതിയ ടണലുകൾ കൂടി വരുന്നു
text_fieldsജിദ്ദ: മദീനയിൽ മസ്ജിദുന്നബവിയിലേക്കുള്ള കാൽനട യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ നാലു പുതിയ ടണലുകൾ കൂടി വരുന്നു. സമീപ താമസമേഖലകളിൽ നിന്ന് വടക്ക്, മധ്യ മേഖലകളിലേക്ക് അനായാസ യാത്ര സാധ്യമാക്കുന്ന ടണലുകൾ മദീന ഡെവലപ്മെൻറ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. മസ്ജിദുന്നബവിയിലേക്കുള്ള കിങ് ഫൈസൽ റോഡിലെ അധികരിച്ച തിരക്ക് കുറക്കുകയെന്നതാണ് ലക്ഷ്യം.
നഗരവികസനത്തിനുള്ള അൽ മദീന ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ അമീർ ഫൈസൽ ബിൻ സൽമാെൻറ വിശാല പദ്ധതികളുടെ ഭാഗമാണ് ടണലുകളുടെ നിർമാണം.125 മീറ്റർ നീളമുള്ള ടണലുകളിൽ വൃദ്ധർക്കും പരസഹായം വേണ്ടവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ആധുനിക എലവേറ്ററുകളുണ്ടാകും.
ഒപ്പം 12 എസ്കലേറ്ററുകളും പടിക്കെട്ടുകളും നിർമിച്ച് വീതിയേറിയ റോഡ് മുറിച്ചുകടക്കാതെ തന്നെ മസ്ജിദുന്നബവിയിലെത്താൻ സന്ദർശകർക്ക് സൗകര്യമൊരുക്കും. ടണലുകളിൽ ശീതീകരണ, അഗ്നിശമന, വെളിച്ച, ശബ്ദ സംവിധാനങ്ങളുമുണ്ടാകും. സുരക്ഷക്കായി പ്രത്യേക നിരീക്ഷണ കാമറുകളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.