Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2019 3:56 AM GMT Updated On
date_range 13 Jun 2019 3:56 AM GMTമദീനയിൽ ‘റുത്വബ്’ ഇൗത്തപ്പഴം എത്തിത്തുടങ്ങി
text_fieldsbookmark_border
മദീന: മദീന സെൻട്രൽ ഇൗത്തപ്പഴ മാർക്കറ്റിൽ ‘റുത്വബ്’ എത്തിത്തുടങ്ങി. ഇൗത്തപ്പഴ വിള വെടുപ്പ് ആരംഭിക്കാനിരിക്കെയാണ് ‘റുത്വബ്’ എന്ന മൂപ്പെത്തിയ ഇനം ഇൗത്തപ്പഴക്കുലകൾ മാർക്കറ്റിലെത്തിക്കൊണ്ടിരിക്കുന്നത്. മദീനക്കടുത്ത ചൂടുകൂടിയ പ്രദേശങ്ങളായ വാദി സഫ്റാഅ്, ബുവൈർ, ജദീദ, ഫർഅ് എന്നിവിടങ്ങളിൽ നിന്ന് വിളവെടുത്തവയാണിവ. മദീന തോട്ടങ്ങളിലെ വിളെവടുപ്പ് ആരംഭിക്കും മുമ്പ് പരിസര പ്രദേശങ്ങളിൽനിന്ന് റുത്വബ് ഇൗത്തപ്പഴം മാർക്കറ്റിലെത്തുക പതിവാണ്. സീസൺ ആരംഭിക്കുന്നതിെൻറ മുമ്പ് എത്തിയ റുത്വബിന് ആവശ്യക്കാർ ഏറെയാണ്. റബീഅ, റുത്താന ഇനത്തിന് പെട്ടിക്ക് 40 റിയാലിനും 50 റിയാലിനുമിടയിലാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഇവ കൂടുതൽ മാർക്കറ്റിലെത്തും. ഇതോടെ വിലക്കുറവുമുണ്ടാകുമെന്നാണ് കച്ചവട രംഗത്തുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story