മദീനയിൽ ഒരു ഇന്ത്യൻ കരുണ കഥ
text_fieldsമദീനയിലെ സ്വദേശി വൃദ്ധക്ക് ഡയാലിസിസിന് പോകാന്‍ രണ്ട് വര്‍ഷം വാഹന സൗകര്യമൊരുക്കിയ ഇന്ത്യക്കാരെൻറ സേവനം അറബ് മാധ്യമങ്ങളില്‍ വൈറലായി
മദീന: വൃക്കരോഗിയായ സ്വദേശി വൃദ്ധക്ക് ആശുപത്രിയില്‍ പോയി വരാന്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം വാഹന സൗകര്യമൊരുക്കിയ ഇന്ത്യൻ യുവാവിെൻറ കാരുണ്യസേവനകഥ അറബ് മാധ്യമങ്ങളില്‍ വൈറലാകുന്നു. കിഡ്നി രോഗിയായ വൃദ്ധയെ ഡയാലിസിസിന് കൊണ്ടുപോയി ആശുപ്രതിയില്‍ കാത്തുനിന്ന് തിരിച്ച് വീട്ടിലെത്തിക്കുകയാണ് യുവാവിെൻറ പതിവ്. ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കും. തിരിച്ചുപോകുമ്പോള്‍ പ്രാതലും യുവാവിെൻറ വകയാണ്. സൗദിയില്‍ ജനിച്ചുവളര്‍ന്ന 22 കാരെൻറ പേരുവിവരങ്ങള്‍ മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
സ്വന്തമായി വാഹനമില്ലാത്ത യുവാവ് പരിചയക്കാരുടെ വാഹനം വായ്പയെടുത്താണ് ഈ സേവനം തുടരുന്നത്. പ്രാഥമിക പഠനം മുതല്‍ സൗദിയിലായതിനാല്‍ അറബികളെപ്പോലെ സംസാരിക്കാനും അറബ് ഉപചാരമനുസരിച്ച് പെരുമാറാനും യുവാവിന് നന്നായറിയാം. വേഷവും അറബികളുടേത് തന്നെ. ജനിച്ചത് മുതല്‍ ഇതുവരെ മദീനയിലാണ് ചെലവഴിച്ചതെന്നും യുവാവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.