മദീന ബസ് ദുരന്തം: ഏഴ് ഇന്ത്യക്കാർ ഉൾപ്പെട്ടതായി സ്ഥിരീകരണം
text_fieldsജിദ്ദ: മദീന ബസ് ദുരന്തത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചതായും ദമ്പതികൾക്ക് പരിക്കേറ ്റതായും സ്ഥിരീകരണം. ബിഹാർ സ്വദേശി മുഹമ്മദ് അഷ്റഫ് അൻസാരി, ഉത്തർപ്രദേശ് സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സഹീർ ഖാൻ, ബിലാൽ, വെസ്റ്റ് ബംഗാൾ സ്വദേശി മുഹമ്മദ് മുഖ്താർ അലി ഗാസി എന്നിവർ ഇൗ തീർഥാടക സംഘത്തിൽ ഉണ്ടായിരുന്നതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ഇവർ മരിച്ചവരിൽ ഉൾപ്പെടുമെന്നാണ് വിവരം.
മഹാരാഷ്ട്ര സ്വദേശികളായ മാതിൻ ഗുലാം വാലീ, ഭാര്യ സിബ നിസാം ബീഗം എന്നിവർക്കാണ് പൊള്ളലേറ്റത്. മദീന കിങ് ഫഹദ് ആശുപത്രയിലാണ് ദമ്പതികളുള്ളത്. 39 പേർ സഞ്ചരിച്ച ബസ് എസ്കവേറ്ററുമായി കൂട്ടിയിടിച്ച് തൽക്ഷണം കത്തിയതിനെ തുടർന്ന് 36 പേർ വെന്തു മരിച്ചിരുന്നു. മൂന്ന് പേരാണ് സംഭവത്തിൽ രക്ഷപ്പെട്ടത്.
ഇതിൽ രണ്ട് പേർ മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളാണ്. ഒാക്ടോബർ 17നായിരുന്നു മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഹിജ്റ റോഡിൽ ദാരുണമായ ദുരന്തം ഉണ്ടായത്. റിയാദിൽ നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട സംഘം മദീന സന്ദർശനം കഴിഞ്ഞ് മക്കയിലേക്ക് തിരിച്ചതായിരുന്നു. രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. കൂട്ടിയിടി നടന്നയുടൻ ബസ് ആളിക്കത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.