മദീന ബസ് ദുരന്തം: മരണം 36; മരിച്ചവരിൽ ഇന്ത്യക്കാരനും
text_fieldsജിദ്ദ: മദീന മേഖലയിൽ ബുധനാഴ്ച രാത്രി ഏേഴാടെ തീർഥാടകർ സഞ്ചരിച്ച ബസ് എക്സ്കവ േറ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചതായി സ്ഥിരീകരണം. റിയാദിൽ നിന്ന് പുറപ്പെട്ട തീർഥാടകർ മദീന സന്ദർശനം കഴിഞ്ഞ് മക്കയിലേക്ക് തിരിച്ചതായിരുന്നു.
ഇന്തോനേഷ്യൻ, പാകിസ്താൻ തീർഥാടകരാണ് ബസിൽ കൂടുതലുമുണ്ടായിരുന്നത്. മരിച്ചവരിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ട്. മഹാരാഷ്ട്ര സ്വദേശിനി പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. ഇവരുടെ ഭർത്താവ് മരിെച്ചന്നാണ് വിവരം. ബംഗ്ലാദേശ് ഗ്രൂപ്പാണ് തീർഥാടനയാത്ര സംഘടിപ്പിച്ചത്.
ഹിജ്റ റോഡിൽ മദീനക്ക് 180 കിലോമീറ്റർ അകലെയാണ് നാടിനെ നടുക്കിയ ദുരന്തം. മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ബസ് എക്സ്കവേറ്ററുമായി മുഖാമുഖം കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കൂട്ടിയിടി നടന്നയുടനെ ബസിന് പൂർണമായും തീപിടിച്ചു. 39 പേർ ബസിലുണ്ടായിരുന്നു. 36 പേർ മരിെച്ചന്നും മൂന്നുപേർക്ക് പൊള്ളലേെറ്റന്നുമാണ് ഒൗദ്യോഗിക കണക്ക്. വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരായിരുന്നു ബസിൽ. പരിക്കേറ്റവരെ വാദി ഫറഅ്, അൽഹംന ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
കൊടും വളവും തിരിവുമുള്ള മേഖലയിലാണ് അപകടമുണ്ടായത്. ഇവിടെ ഇതിനു മുമ്പും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.