കുഞ്ഞാടുകൾ കോടതി കയറുമ്പോൾ
text_fieldsവിശ്വാസികൾ മുണ്ട് മുറുക്കിക്കുത്തിയും മറ്റുള്ള ഉദാരമനസ്കർ കഞ്ഞിയിലെ വറ്റ് കുറച്ചും സ്വരൂപിച്ച് സംഭാവന നൽകി പണിതുണ്ടാക്കിയ ആരാധനാലയങ്ങളുടെ പേരിൽ നടക്കുന്ന സംഘർഷം ലജ്ജാകരമാണ്. പൊലീസ് ഇടപെട്ട് പൂട്ടി സീൽ ചെയ്ത് വിഷയം കോടതിയിൽ എത്തുകയും വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യുന്നത് എത്ര നിർഭാഗ്യകരമാണ്. അഹിംസയുടെ കാൽപ്പാടുപോലും മായ്ച്ചുകളയുന്ന കുഞ്ഞാടുകൾ മതമേധാവികളുടെ നേതൃത്വത്തിൽ നടത്തുന്ന ൈകയാങ്കളിയും ഒടുവിൽ പൊലീസിെൻറ ഇടപെടൽമൂലം ഒരു വിഭാഗം ഇറങ്ങുന്നതും മറ്റൊരു വിഭാഗം കയറി പ്രാർഥിക്കുന്നതും കാണുമ്പോൾ മുമ്പ് കണ്ടുമടുത്ത സുന്നി-മുജാഹിദ് സംഘർഷമാണ് ഓർമവരുന്നത്. പള്ളി-മദ്റസകളുടെ പേരിൽ സുന്നി-മുജാഹിദ് സംഘർഷം ഇപ്പോൾ പൂർണമായും അവസാനിച്ചത് പുതിയ തലമുറയുടെ വിനീതമായ ചിന്തകൊണ്ടു മാത്രമാണ്.
എന്നാൽ, ഇപ്പോൾ ക്രിസ്ത്യൻ വിശ്വാസികളെ നയിക്കുന്നവർ കടുത്ത സ്വാർഥതയും അനീതിയും ചർച്ചിെൻറ പേരിൽ കാട്ടുമ്പോൾ ഒരു കൂട്ടർ നിർമിച്ച ആരാധനാലയം ഒരേ മതത്തിലെ മറ്റു വിഭാഗം പിടിച്ചടക്കുകയും ക്രമസമാധാന നില തകരാതിരിക്കാൻ ഇടപെടേണ്ടിവന്ന സർക്കാറിനെയും കോടതിവിധികളെയും ആക്ഷേപിക്കുന്നത് ആത്മാവില്ലാത്ത ശരീരം പോലെയായിപ്പോയി. ഭൂരിപക്ഷം അംഗങ്ങളായുള്ള പ്രദേശത്തെ ആരാധനാലയം ചെറിയ വിഭാഗത്തിന് നൽകുന്നു എന്നതാണ് ഏറ്റവും കാതലായ പരാതി.
എന്തിനാണ് ഇങ്ങനെയൊരു വിവേചനം? യേശു ക്രിസ്തുവിെൻറ ആദ്യത്തെ അനുയായികൾ എന്നറിയപ്പെടുന്ന നസ്രാണികളുടെയും പ്രചാരകരായ പന്ത്രണ്ട് അപ്പോസ്തലന്മാരുടെയും ജീവിതരീതി പഠിക്കാത്ത, അറിയാത്ത, വിശ്വസിക്കാത്തവരായി മാറിയോ ഇരു വിഭാഗത്തെയും നയിക്കുന്നവർ? കേരളത്തിലെ സെൻറ് മേരീസ് ചർച്ചിെൻറ ഉടമസ്ഥാവകാശവും സിറിയൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള ആയിരത്തിലധികം പള്ളികളും സ്വത്തുക്കളും സംബന്ധിച്ച് മലങ്കര ഓർത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും വർഷങ്ങളോളമുള്ള തർക്കം ക്രമസമാധാനം തകർക്കുന്ന നിലയിൽ എത്തിയതുകൊണ്ടാണ് ജനങ്ങൾ പ്രതികരിക്കുന്നതും എഴുത്തിലൂടെ പ്രതിഷേധിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.