മലപ്പുറത്തെക്കുറിച്ച് അൽപം കൂടി...
text_fieldsകരിപ്പൂർ വിമാനാപകടത്തിനു ശേഷം മലപ്പുറത്തിെൻറ നന്മ വീണ്ടും ചർച്ചയിൽ നിറഞ്ഞിരിക്കുകയാണല്ലോ. സർക്കാർ ജോലിക്കായി മലപ്പുറത്ത് എത്തി സർവിസിൽനിന്ന് വിരമിച്ച് ഒന്നര പതിറ്റാണ്ടായിട്ടും ഇന്നും മലപ്പുറത്ത് സ്ഥിരതാമസക്കാരനായി മാറിയ കവി മണമ്പൂർ രാജൻ ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇൗ അവസരത്തിൽ ഓർക്കുകയാണ്. അദ്ദേഹം പറയുന്നു: ''മലപ്പുറമെന്നാൽ ആശങ്കകളുടെ കഥകള്‍ പ്രചരിപ്പിക്കപ്പെട്ട കാലത്താണ് സര്‍ക്കാർ ജോലിയുടെ ഭാഗമായി മലപ്പുറത്തേക്ക് വരേണ്ടിവന്നത്. 1976ലാണ് മലപ്പുറത്തെത്തിയത്. ഭക്ഷണം, സംസാരം എല്ലാം വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു വന്ന കാലത്ത്. അവധിക്ക് നാട്ടിലെത്തുമ്പോള്‍ എങ്ങനെ, അവിടെ ജീവിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുന്ന നാട്ടുകാരുണ്ടായിരുന്നു. 43 വര്‍ഷമാകുന്നു മലപ്പുറത്തെത്തിയിട്ട്. എങ്കിലും മലപ്പുറത്തു തന്നെ സ്ഥിരതാമസമാക്കുകയാണ്. സ്വന്തമായി വീട് പണികഴിപ്പിച്ചിട്ടുണ്ട് ജന്മനാടായ മണമ്പൂരില്‍. എന്നാലും ഭാര്യയുമൊത്ത് മലപ്പുറത്ത് സ്ഥിരതാമസക്കാരനായി. അറുത്തെടുക്കാൻ പറ്റാത്ത വേരുകളുണ്ട് മലപ്പുറത്ത്.
ജാതിമത ഭേദമില്ലാതെ, രാഷ്ട്രീയമില്ലാതെ, വലുപ്പചെറുപ്പമില്ലാതെ ഒന്നിനോടൊന്നു ചേര്‍ന്ന് നില്ക്കുന്ന ബന്ധങ്ങള്‍, അതാണ് എന്നെ ഈ മണ്ണില്പിടിച്ചുനിര്ത്തുന്നത്.''നാട്ടിലേക്ക് മടങ്ങണമെന്ന ചിന്തയെ അതിജീവിക്കാന്‍പോന്ന ആത്മബന്ധം. മനുഷ്യർ തമ്മിലുള്ള വേര്‍പെടുത്താനാവാത്ത ഈ ബന്ധങ്ങളാണ് മലപ്പുറത്തിെൻറ ആത്മാവും സൗന്ദര്യവും. ആ മണ്ണിനോട് ചേര്‍ന്ന് ഇനിയുമേറെ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വര്‍ഗീയമെന്ന് മുദ്രകുത്താന്‍ ശ്രമിച്ചവർക്ക് സാഹോദര്യത്തിെൻറ പുതുമാതൃക തീര്‍ത്താണ് മലപ്പുറം മറുപടി നൽകാറുള്ളത്. ദുഷ്ചിന്തകളെ, പ്രേരണകളെ, വിഭാഗീയ ശ്രമങ്ങളെ ജാതിമത വ്യത്യാസമില്ലാതെ ഒന്നായി ചെറുക്കാനുള്ള കഴിവാണ് മലപ്പുറത്തിെൻറ യഥാർഥ മുഖം. ഇന്ത്യയിലെ മതേതരത്വത്തിന് പോറലേൽപിക്കുന്ന ഒരു സംഭവും മലപ്പുറത്തുണ്ടായിട്ടുണ്ടാവില്ല. ബാബരി മസ്ജിദ് തകര്ക്കലിെൻറ പശ്ചാത്തലത്തിൽ രാജ്യം തുടര്‍കലാപങ്ങളുടെ കറുത്തദിനങ്ങൾക്ക് വേദിയായപ്പോൾ കേരളവും മലപ്പുറവും അതിനെ അതിജീവിച്ചു. കലാപങ്ങളില്ലാതെ, അസ്വാരസ്യങ്ങളില്ലാതെ ആ പ്രതിസന്ധി മറികടന്നു.
അമ്പലമുണ്ടാക്കാന്‍ സ്വന്തം സ്ഥലം വിട്ടുനല്‍കിയ മുസ്ലിംകളും പള്ളി നിർമിക്കാന്‍ ഭൂമി ദാനം ചെയ്ത ഹിന്ദുവുമുള്ള നാടാണ് മലപ്പുറം. ഈ മതേതരത്വവും സാഹോദര്യവും മാനവികതയും നന്മയും നിലനിർത്താൻ തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, മോയിന്‍കുട്ടി വൈദ്യര്, മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, മഹാകവി വള്ളത്തോള്‍ നാരായണ മേനോന്, ഉറൂബ്, നന്തനാര്‍, ചെറുകാട് തുടങ്ങിയവര്‍ക്ക് ജന്മം നല്കിയ മലപ്പുറത്തിെൻറ മണ്ണിന് എന്നും കഴിയട്ടെ എന്ന് പ്രാർഥനയാണ് എന്നും മനസ്സിൽ...
നൗഷാദ് വെങ്കിട്ട
ജിദ്ദ, 0504499083
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.