എൻ.ഒ.സി ഒഴിവാക്കൽ ശരിയായി മനസ്സിലാക്കുക; അവ്യക്തത ഒഴിവാക്കുക
text_fieldsഞാൻ ബുറൈമിയിലെ ഒരു കമ്പനിയിൽ ഏകദേശം നാലര കൊല്ലമായി ജോലി ചെയ്തു വരുന്നു. ആദ്യ രണ്ടു വർഷങ്ങളിൽ സാലറി കൃത്യമായി ലഭിക്കുകയുണ്ടായി. രണ്ടാമത് വിസ പുതുക്കിയതിന് ശേഷം പലപ്പോഴും കൃത്യമായി വേതനം ലഭിക്കാതെവരുകയും അതു സംബന്ധിച്ച് തൊഴിലുടമയോട് പലതവണ പരാതി പറഞ്ഞിട്ടുള്ളതുമാണ്. എന്നാൽ, തുടർന്നും അത്തരത്തിൽതന്നെയാണ് കാര്യങ്ങൾ നീങ്ങിയത്. കോവിഡ് -19െൻറ സമയംകൂടി ആയപ്പോൾ കാര്യങ്ങൾ വഷളായിത്തീർന്നു. നേരത്തേ പലതവണ തൊഴിലുടമയോട് എൻ.ഒ.സി നൽകുവാൻ അഭ്യർഥിച്ചെങ്കിലും കൂട്ടാക്കിയിരുന്നില്ല. അതിനിടക്കാണ് 2021 ജനുവരി മുതൽക്ക് പുതിയ തൊഴിലിലേക്ക് മാറുന്നതിന് നിലവിലെ തൊഴിലുടമയിൽ നിന്ന് എൻ.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കുന്നതായി അറിയാൻ കഴിഞ്ഞത്. പലരോടും അന്വേഷിച്ചതിലും തൃപ്തികരമായ ഒരു മറുപടി ലഭിച്ചില്ല. പലരും വ്യത്യസ്തമായ അഭിപ്രായങ്ങൾ ആണ് പറയുന്നത്. ദയവായി കൃത്യമായി വിശദീകരിക്കാമോ?
മധു മുടവന, ബുറൈമി.
ഒമാനിൽ ഏറെക്കാലമായി വളരെക്കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നും ഇപ്പോഴും പലരും വ്യക്തതയില്ലാതെ മനസ്സിലാക്കിയിട്ടുള്ളതുമായ ഒന്നാണ് തൊഴിൽ മാറുന്നതിനായുള്ള എൻ.ഒ.സി വ്യവസ്ഥകൾ.
നിലവിലെ എൻ.ഒ.സി നിയമം വിദേശ തൊഴിലാളികളുടെ എൻ.ഒ.സി വിഷയം 'ഫോറിനേഴ്സ് റെസിഡൻസ് ലോ'യുടെ നടപ്പിലാക്കൽ വകുപ്പ് 24 പ്രകാരം (ആർ.ഒ.പി ഡിസിഷൻ 63 / 1996) നിലവിൽ ഒരു വിദേശ തൊഴിലാളിക്ക് തെൻറ തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും ഒരു തൊഴിലിൽനിന്ന് മറ്റൊന്നിലേക്കു മാറുന്നതിന് നിലവിലുള്ള സ്പോൺസറിൽ നിന്ന് ഒരു എൻ.ഒ.സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) ആവശ്യമാണ്.
അത്തരത്തിൽ എൻ.ഒ.സി ലഭിക്കാതെ വരുന്നപക്ഷം ഒമാനിൽ മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നതിന് രണ്ടു വർഷത്തെ വിലക്ക് നേരിടേണ്ടതായി വരും. വിലക്ക് കാലാവധിക്ക് ശേഷം മറ്റു തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യാവുന്നതാണ്. രണ്ടു രീതിയിലാണ് നിലവിൽ ഒരു തൊഴിലാളിക്ക് ഒരു തൊഴിലിൽനിന്ന് മറ്റൊന്നിലേക്കു മാറാൻ കഴിയുക.
1. തൊഴിലുടമ തൊഴിലാളിക്ക് ഒരു എൻ.ഒ.സി നൽകുക വഴി തൊഴിലാളിക്ക് നിലവിലുള്ള തൊഴിൽ കരാർ അവസാനിപ്പിച്ച് രാജ്യം വിട്ടു പോയ ശേഷം പുതിയ തൊഴിലിൽ തിരിച്ചെത്തുക.
2. അല്ലെങ്കിൽ തൊഴിലുടമ വിടുതൽ (റിലീസ് ) നൽകുന്നതിലൂടെ രാജ്യം വിടാതെത്തന്നെ മറ്റൊരു തൊഴിലിൽ പ്രവേശിക്കുക.
സമീപകാലത്ത് ആർ.ഒ.പി ഫോറിനേഴ്സ് റെസിഡൻസി നിയമത്തിലെ നടപ്പാക്കൽ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് വിദേശ തൊഴിലാളിക്ക് ഒരു തൊഴിലിൽ നിന്നും മറ്റൊരു തൊഴിലിലേക്കു മാറുന്നതിന് എൻ.ഒ.സി വേണമെന്ന ഉപാധി ഒഴിവാക്കുന്നതായുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. (ആർ.ഒ.പി ഡിസിഷൻ 157 / 2020) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും 2021 ജനുവരി 1 മുതൽ നടപ്പിൽ വരുന്നതുമാണ്.
പുതിയ എൻ.ഒ.സി നിയമം
പുതിയ എൻ.ഒ.സി നിയമപ്രകാരം 'ഒരു വിദേശിക്ക് ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് അനുവദനീയമാണ്. തൊഴിലുടമക്ക് ഇത്തരത്തിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മതിയായ ലൈസൻസ് ഉണ്ടായിരിക്കേണ്ടതും, തൊഴിലാളിയുടെ നിലവിലുള്ള തൊഴിൽ കരാർ പൂർത്തീകരിച്ചതിനോ, അവസാനിപ്പിച്ചതിെൻറ രേഖകളും പുതിയ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ഒപ്പിട്ട തൊഴിൽ കരാറിന് ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിെൻറ തെളിവടക്കം ഹാജരാക്കിയാൽ എൻ.ഒ.സി കൂടാതെത്തന്നെ പുതിയ കരാറിലേക്കു മാറാൻ കഴിയും.
ഇത്തരത്തിൽ പുതിയ തൊഴിലിലേക്കു മാറുന്നവർ കുടുംബ വിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ അവരുടെ ഫാമിലി വിസയും പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറ്റാൻ കഴിയും.
ഇക്കാര്യത്തിൽ പുതിയ തൊഴിലുടമയുമായുള്ള ഒപ്പിട്ട കരാറിെൻറ അംഗീകാരം തൊഴിൽ മന്ത്രാലയം നിർദേശിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും. എൻ.ഒ.സി ഒഴിവാക്കൽ പ്രഖ്യാപനം 2021 മുതൽക്ക് ഒമാനിലേക്കുള്ള വിദേശ തൊഴിൽ ശക്തിയുടെ ഒഴുക്ക് വർധിപ്പിക്കുമെന്ന് തീർച്ചയായും അനുമാനിക്കാവുന്നതാണ്.എൻ.ഒ.സി ഒഴിവാക്കൽ ശരിയായി മനസ്സിലാക്കുക;
അവ്യക്തത ഒഴിവാക്കുക
ഞാൻ ബുറൈമിയിലെ ഒരു കമ്പനിയിൽ ഏകദേശം നാലര കൊല്ലമായി ജോലി ചെയ്തു വരുന്നു. ആദ്യ രണ്ടു വർഷങ്ങളിൽ സാലറി കൃത്യമായി ലഭിക്കുകയുണ്ടായി. രണ്ടാമത് വിസ പുതുക്കിയതിന് ശേഷം പലപ്പോഴും കൃത്യമായി വേതനം ലഭിക്കാതെവരുകയും അതു സംബന്ധിച്ച് തൊഴിലുടമയോട് പലതവണ പരാതി പറഞ്ഞിട്ടുള്ളതുമാണ്. എന്നാൽ, തുടർന്നും അത്തരത്തിൽതന്നെയാണ് കാര്യങ്ങൾ നീങ്ങിയത്. കോവിഡ് -19െൻറ സമയംകൂടി ആയപ്പോൾ കാര്യങ്ങൾ വഷളായിത്തീർന്നു. നേരത്തേ പലതവണ തൊഴിലുടമയോട് എൻ.ഒ.സി നൽകുവാൻ അഭ്യർഥിച്ചെങ്കിലും കൂട്ടാക്കിയിരുന്നില്ല. അതിനിടക്കാണ് 2021 ജനുവരി മുതൽക്ക് പുതിയ തൊഴിലിലേക്ക് മാറുന്നതിന് നിലവിലെ തൊഴിലുടമയിൽ നിന്ന് എൻ.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കുന്നതായി അറിയാൻ കഴിഞ്ഞത്. പലരോടും അന്വേഷിച്ചതിലും തൃപ്തികരമായ ഒരു മറുപടി ലഭിച്ചില്ല. പലരും വ്യത്യസ്തമായ അഭിപ്രായങ്ങൾ ആണ് പറയുന്നത്. ദയവായി കൃത്യമായി വിശദീകരിക്കാമോ?
മധു മുടവന, ബുറൈമി.
ഒമാനിൽ ഏറെക്കാലമായി വളരെക്കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നും ഇപ്പോഴും പലരും വ്യക്തതയില്ലാതെ മനസ്സിലാക്കിയിട്ടുള്ളതുമായ ഒന്നാണ് തൊഴിൽ മാറുന്നതിനായുള്ള എൻ.ഒ.സി വ്യവസ്ഥകൾ.
നിലവിലെ എൻ.ഒ.സി നിയമം വിദേശ തൊഴിലാളികളുടെ എൻ.ഒ.സി വിഷയം 'ഫോറിനേഴ്സ് റെസിഡൻസ് ലോ'യുടെ നടപ്പിലാക്കൽ വകുപ്പ് 24 പ്രകാരം (ആർ.ഒ.പി ഡിസിഷൻ 63 / 1996) നിലവിൽ ഒരു വിദേശ തൊഴിലാളിക്ക് തെൻറ തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും ഒരു തൊഴിലിൽനിന്ന് മറ്റൊന്നിലേക്കു മാറുന്നതിന് നിലവിലുള്ള സ്പോൺസറിൽ നിന്ന് ഒരു എൻ.ഒ.സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) ആവശ്യമാണ്.
അത്തരത്തിൽ എൻ.ഒ.സി ലഭിക്കാതെ വരുന്നപക്ഷം ഒമാനിൽ മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നതിന് രണ്ടു വർഷത്തെ വിലക്ക് നേരിടേണ്ടതായി വരും. വിലക്ക് കാലാവധിക്ക് ശേഷം മറ്റു തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യാവുന്നതാണ്. രണ്ടു രീതിയിലാണ് നിലവിൽ ഒരു തൊഴിലാളിക്ക് ഒരു തൊഴിലിൽനിന്ന് മറ്റൊന്നിലേക്കു മാറാൻ കഴിയുക.
1. തൊഴിലുടമ തൊഴിലാളിക്ക് ഒരു എൻ.ഒ.സി നൽകുക വഴി തൊഴിലാളിക്ക് നിലവിലുള്ള തൊഴിൽ കരാർ അവസാനിപ്പിച്ച് രാജ്യം വിട്ടു പോയ ശേഷം പുതിയ തൊഴിലിൽ തിരിച്ചെത്തുക.
2. അല്ലെങ്കിൽ തൊഴിലുടമ വിടുതൽ (റിലീസ് ) നൽകുന്നതിലൂടെ രാജ്യം വിടാതെത്തന്നെ മറ്റൊരു തൊഴിലിൽ പ്രവേശിക്കുക.
സമീപകാലത്ത് ആർ.ഒ.പി ഫോറിനേഴ്സ് റെസിഡൻസി നിയമത്തിലെ നടപ്പാക്കൽ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് വിദേശ തൊഴിലാളിക്ക് ഒരു തൊഴിലിൽ നിന്നും മറ്റൊരു തൊഴിലിലേക്കു മാറുന്നതിന് എൻ.ഒ.സി വേണമെന്ന ഉപാധി ഒഴിവാക്കുന്നതായുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. (ആർ.ഒ.പി ഡിസിഷൻ 157 / 2020) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും 2021 ജനുവരി 1 മുതൽ നടപ്പിൽ വരുന്നതുമാണ്.
പുതിയ എൻ.ഒ.സി നിയമം
പുതിയ എൻ.ഒ.സി നിയമപ്രകാരം 'ഒരു വിദേശിക്ക് ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് അനുവദനീയമാണ്. തൊഴിലുടമക്ക് ഇത്തരത്തിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മതിയായ ലൈസൻസ് ഉണ്ടായിരിക്കേണ്ടതും, തൊഴിലാളിയുടെ നിലവിലുള്ള തൊഴിൽ കരാർ പൂർത്തീകരിച്ചതിനോ, അവസാനിപ്പിച്ചതിെൻറ രേഖകളും പുതിയ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ഒപ്പിട്ട തൊഴിൽ കരാറിന് ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിെൻറ തെളിവടക്കം ഹാജരാക്കിയാൽ എൻ.ഒ.സി കൂടാതെത്തന്നെ പുതിയ കരാറിലേക്കു മാറാൻ കഴിയും.
ഇത്തരത്തിൽ പുതിയ തൊഴിലിലേക്കു മാറുന്നവർ കുടുംബ വിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ അവരുടെ ഫാമിലി വിസയും പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറ്റാൻ കഴിയും.ഇക്കാര്യത്തിൽ പുതിയ തൊഴിലുടമയുമായുള്ള ഒപ്പിട്ട കരാറിെൻറ അംഗീകാരം തൊഴിൽ മന്ത്രാലയം നിർദേശിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും. എൻ.ഒ.സി ഒഴിവാക്കൽ പ്രഖ്യാപനം 2021 മുതൽക്ക് ഒമാനിലേക്കുള്ള വിദേശ തൊഴിൽ ശക്തിയുടെ ഒഴുക്ക് വർധിപ്പിക്കുമെന്ന് തീർച്ചയായും അനുമാനിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.