മദീന കെ.എം.സി.സി രക്തദാന ക്യാമ്പ്
text_fieldsമദീന: ദേശീയ ദിനത്തോടനുബന്ധിച്ച് 'അന്നം നൽകുന്ന നാടിന് ഹൃദയരക്തം സമ്മാനം' എന്ന തലക്കെട്ടിൽ സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സൗദിയിലുടനീളം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിെൻറ ഭാഗമായി മദീന കെ.എം.സി.സി കിങ് ഫഹദ് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കിങ് ഫഹദ് രക്തബാങ്കിൽ നടന്ന ക്യാമ്പ് രക്തബാങ്ക് ഡയറക്ടർ ഡോ. ഹയ്ത്വം അൽ റദ്ദാദി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. രക്തബാങ്ക് ജീവനക്കാരായ ഡോ. ആദിൽ അൽ ഹറബി, മുസ്തഫ അബ്ദുറഹ്മാൻ അൽ ഷെരീഫ്, റിദാ ബക്കർ മൻഗാസ് എന്നിവർ പങ്കെടുത്തു.
രാവിലെ എട്ടിന് ആരംഭിച്ച രക്തദാന ക്യാമ്പിൽ കെ.എം.സി.സി പ്രവർത്തകരും മലയാളി സാംസ്കാരിക സമൂഹിക കലാകായിക രംഗങ്ങളിലെ പ്രവർത്തകരടക്കം 200ലധികമാളുകൾ രക്തം ദാനം നൽകി.
മദീന കെ.എം.സി.സി ഭാരവാഹികളായ സൈദ് മൂന്നിയൂർ, മുഹമ്മദ് റിപ്പൺ, ഗഫൂർ പട്ടാമ്പി, നഫ്സൽ മാസ്റ്റർ, യൂസഫ് അലനല്ലൂർ, ഫസലുറഹ്മാൻ പുറങ്ങ്, ഇബ്രാഹിം ഫൈസി, റഫീഖ് കണ്ണൂർ, അഷ്റഫ് അഴിഞ്ഞിലം, അഷ്റഫ് ഒമാനൂർ, സക്കീർ ബാബു, മൻസൂർ ഇരുമ്പുഴി, അഹമ്മദ് മുനമ്പം, അഷ്റഫ് തില്ലങ്കേരി, സലാം മഞ്ചേരി, മുജീബ് കോതമംഗലം, ലത്തീഫ് ബംബ്രാണ, സുലൈമാൻ പണിക്കരപുറായ, മുഹമ്മദലി പടിഞ്ഞാറ്റ് മുറി, നാസർ തടത്തിൽ, മജീദ് പൂനൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.