മദീന കെ.എം.സി.സി 'ഹജ്ജ് സെൽ 2024 വളന്റിയർ സംഗമം' സംഘടിപ്പിച്ചു
text_fieldsമദീന: ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് മികച്ച സേവനം ചെയ്യാൻ കെ.എം.സി.സി മദീന സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദീനയിൽ വിപുലമായ 'ഹജ്ജ് സെൽ 2024 വളന്റിയർ സംഗമം' സംഘടിപ്പിച്ചു. ഹജ്ജിനെത്തുന്നവർക്ക് മദീനയിൽ രണ്ടരമാസത്തോളം നീണ്ടുനിൽക്കുന്ന സേവന പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ സജീവമായി നടത്താൻ ഈ വർഷത്തെ മദീനയിലെ പ്രഥമ വളന്റിയർ സംഗമം തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. ശരീഫ് കാസർകോട് പരിപാടി ഉദ്ഘാടനം ചെയ്തു.അബ്ദുല്ല പേങ്ങാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഫ്സൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി, അബ്ദുൽ ഗഫൂർ അടിവാരം, ഫസലുറഹ്മാൻ പുറങ്ങ്, അബ്ദുൽ ഗഫൂർ താനൂർ, അഹമ്മദ് മുനമ്പം, ഷാജഹാൻ ചാലിയം ,ഷമീർ അണ്ടോണ, ഷാഫി വളാഞ്ചേരി എന്നിവർ ആശംസ പ്രസംഗം നടത്തി.അഷ്റഫ് അഴിഞ്ഞിലം സ്വാഗതവും ഒ. കെ റഫീഖ് നന്ദിയും പറഞ്ഞു.
ഈ വർഷത്തെ മദീന ഹജ്ജ് സെൽ നിയന്ത്രിക്കുന്നതിന് പുതിയ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സയ്യിദ് മൂന്നിയൂർ, സമീർ ഖാൻ, അബ്ദുൽ ഗഫൂർ പട്ടാമ്പി,അഷ്റഫ് അഴിഞ്ഞിലം (രക്ഷാധികാരികൾ), അബ്ദുൽ ജലീൽ കുറ്റ്യാടി (ചെയർ.), ഷംസു മലബാർ, മുജീബ് കോതമംഗലം, അബ്ബാസ് വാഴക്കാട് (വൈസ് ചെയർ.), മെഹബൂബ് കീഴുപറമ്പ് (കൺ.), നൗഷാദ് ഇർഫാനി കണ്ണൂർ, നജ്മുദ്ദീൻ വയനാട്, സിദ്ദിഖ് കാസർകോട് (ജോയിന്റ് കൺ.), നാസർ തടത്തിൽ (കോർഡിനേറ്റർ), മൻസൂർ ഇരുമ്പുഴി, മുസ്തഫ മൈത്ര (ജോയിന്റ് കോഡി.), അഷ്റഫ് ഓമാനൂർ (ക്യാപ്റ്റൻ), മജീദ് അരിമ്പ്ര, സമീർ അണ്ടോണ (വൈസ് ക്യാപ്റ്റൻ), ഒ.കെ റഫീഖ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.