മദീന മേഖല വിവിധതരം വാണിജ്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നു -മദീന ഗവർണർ
text_fieldsമദീന: സാമ്പത്തിക മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന നിക്ഷേപങ്ങൾക്ക് മദീന മേഖല സാക്ഷ്യം വഹിക്കുന്നുവെന്ന് ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ പറഞ്ഞു. മദീന ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച മദീന നിക്ഷേപ ഫോറം ഉദ്ഘാടനവേളയിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.
ഒരു പ്രമുഖ നിക്ഷേപകേന്ദ്രമെന്ന നിലയിൽ ഇത് മദീനയുടെ സ്ഥാനം വർധിപ്പിക്കുന്നു. മദീന മേഖല ആസ്വദിക്കുന്ന സാമ്പത്തിക സാധ്യതകളും മത്സര നേട്ടങ്ങളും ഗവർണർ ചൂണ്ടിക്കാട്ടി. ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള സമഗ്ര തന്ത്രത്തിന്റെ ഭാഗമായി മേഖലയിൽ നടക്കുന്ന വികസന പദ്ധതികളും സൂചിപ്പിച്ചു. ഇത് സുസ്ഥിര വികസനം കൈവരിക്കുന്നതിനും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും സംഭാവന ചെയ്യും. നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടുകയും മൂലധനം ആകർഷിക്കുകയും ചെയ്യുന്ന ഒരു വേദിയാണ് മദീന നിക്ഷേപ ഫോറമെന്ന് ഗവർണർ പറഞ്ഞു. സാമ്പത്തിക, വികസന വളർച്ച കൈവരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തെ ഇത് പിന്തുണക്കുന്നു. മേഖലയുടെ താൽപര്യത്തിന് ഉതകുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിവിധ മേഖലകൾ തമ്മിലുള്ള ശ്രമങ്ങൾ സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഗവർണർ സൂചിപ്പിച്ചു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഇത് മദീനയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്നും ഗവർണർ പറഞ്ഞു.
അതേ സമയം, മദീന ഇൻവെസ്റ്റ്മെന്റ് ഫോറം ഒരു നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിന്റെ പ്രഖ്യാപനത്തിനും 500 കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെക്കുന്നതിനും വിവിധ മേഖലകളിലെ 5,700 കോടി റിയാലിന്റെ അവസരങ്ങളുടെ അവലോകനത്തിനും സാക്ഷ്യംവഹിച്ചു. നിലവിൽ നടപ്പാക്കുന്ന പദ്ധതികളുടെ അളവ് 210 ശതകോടി റിയാലിലെത്തി. ഇതിൽ പകുതിയും സ്വകാര്യ മേഖലയിൽ നിന്നുള്ളവരാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.