ക്ഷീണം മാറും, പ്രതിഫലം നിലനിൽക്കും -മദീന ഇമാം
text_fieldsമദീന: മസ്ജിദുന്നബവിയിലും അവസാന ജുമുഅയിൽ സ്വദേശികളും വിദേശികളും സന്ദർശകരുമടക്കം വിശ്വാസി ലക്ഷങ്ങൾ അണിചേർന്നു. ജുമുഅക്ക് ഡോ. അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബഈജാൻ നേതൃത്വം നൽകി. പശ്ചാത്തപിക്കാനും പാപമോചനം തേടാനും എല്ലാവരും ധിറുതികൂട്ടണമെന്നും ഇനി കുറച്ച് ദിവസങ്ങളും പരിമിതമായ മണിക്കൂറുകളും മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം ജുമുഅ പ്രസംഗത്തിൽ പറഞ്ഞു. ക്ഷീണവും തളർച്ചയും നീങ്ങും, പ്രതിഫലം നിലനിൽക്കും. അനുഗ്രഹീതമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനെ അശ്രദ്ധയിലും വിനോദത്തിലും അലസതയിലും അനാവശ്യ സംസാരങ്ങളിലും മൊബൈൽഫോണുകളിലും മുഴുകി നഷ്ടപ്പെടുത്തരുതെന്നും ഇമാം ഉദ്ബോധിച്ചു.
റമദാൻ അവസാനത്തിലേക്ക് അടുക്കുന്തോറും വൻതിരക്കാണ് ഇരുഹറമുകളിലും പ്രാർഥനാവേളയിൽ അനുഭവപ്പെടുന്നത്. വിദേശരാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ വരവ് തുടരുകയാണ്. സ്കൂളുകൾ അടച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആഭ്യന്തര തീർഥാടകരുടെ പ്രവാഹവും ശക്തമായിട്ടുണ്ട്. 27ാം രാവും ഖത്മുൽ ഖുർആനും ഹറമിൽ സാക്ഷികളായ ശേഷമായിരിക്കും അവർ മക്കയോട് വിടപറയുക. അവസാന പത്ത് ഹറമിൽ ചെലവഴിക്കാൻ ഗൾഫ് രാജ്യങ്ങളിൽനിന്ന് കുടുംബ സമേതവും അല്ലാതെയും നിരവധി പേരാണ് മക്കയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.