മദീന ഇന്ത്യൻ ഫുട്ബാൾ അസോ. ടൂർണമെൻറ് ജഴ്സി പ്രകാശനവും ഫിക്സ്ചർ നറുക്കെടുപ്പും
text_fieldsമദീന: മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (മിഫ) നേതൃത്വത്തിൽ ഈ മാസം അഞ്ച് മുതൽ ആരംഭിക്കുന്ന മൂന്നാമത് ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന്റെ മുന്നോടിയായി മത്സര ഫിക്സ്ചർ നറുക്കെടുപ്പും ടീമുകളുടെ ജഴ്സി പ്രകാശനവും നടന്നു.
ത്വരീഖ് അയൂണിലുള്ള ത്വയ്ബ ലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടെയും ഭാരവാഹികൾ പങ്കെടുത്തു. മീഖാത്ത് റോഡിലുള്ള സദ്ദാം ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ അഞ്ച് ആഴ്ചകൾകൊണ്ടാണ് അവസാനിക്കുക. ഉദ്ഘാടന ദിവസം വിവിധ കലാ, സാംസ്കാരിക പരിപാടികളും ടീമുകളുടെ വർണാഭമായ മാർച്ച് പാസ്റ്റും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
മിഫ പ്രസിഡൻറ് ഹിഫ്സുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജാഫർ കാവാടൻ അധ്യക്ഷത വഹിച്ചു. അഷറഫ് ചൊക്ലി, ഗഫൂർ പട്ടാമ്പി, ഫൈസൽ വടക്കൻ, അജ്മൽ ആബിദ് എന്നിവർ സംസാരിച്ചു. വളൻറിയർ ക്യാപ്റ്റനായി ഹാരിസ് പേരാമ്പ്ര, വൈസ് ക്യാപ്റ്റനായി നിസാർ മേപ്പയ്യൂർ എന്നിവരെയും മെഡിക്കൽ വിങ്ങിന്റെ ചുമതലക്കാരായി സഫീർ നഹാസ്, ഷംസുദ്ദീൻ, ഫാറൂഖ്, നൂറുദ്ദീൻ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
ചാമ്പ്യൻസ് ലീഗിന്റെ സ്പോൺസർമാരായ മുഹമ്മദ് കോയ (സംസം റസ്റ്റാറൻറ്), സുഹൂർ മഞ്ചേരി (കിസ്മത്ത് റസ്റ്റാറൻറ്), അമീർ നന്മാറ (ഫാസ്റ്റ് കാർഗോ), റഷീദ് (റഹീബ് ഗ്രൂപ്) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. മുനീർ പടിക്കൽ സ്വാഗതവും ഹംസ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.