മദീന ഇന്ത്യൻ ഹജ്ജ് വെൽഫെയർ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsമദീന: മദീന ഇന്ത്യൻ ഹജ്ജ് വെൽഫയർ ഫോറം 2024-2025 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ കരീം മൗലവി (പ്രസി.), മാഹീൻ ബാദുഷ റഷാദി (ജന. സെക്ര.), നിസാർ കരുനാഗപ്പള്ളി (ട്രഷ.), അഷ്റഫ് ചൊക്ലി (ജന. കൺ.), ഹമീദ് പെരുപറമ്പിൽ, കബീർ മാഷ്, അജ്മൽ മൂഴിക്കൽ, ഗഫൂർ തെന്നല (വൈസ് പ്രസി.), ആദിൽ കൊല്ലം, അൻവർ ഷാ, മുഹമ്മദ് കോട്ടപ്പുറം, നജീബ് പത്തനംതിട്ട, മഹ്ഫൂസ് കുന്നമംഗലം (ജോ: സെക്രട്ടറി), നിസാർ ബാബു, ഫൈസൽ കൊല്ലം, ഹിഫ്സുറഹ്മാൻ, മുനീർ, അബ്ദുൽ കരീം കുരിക്കൾ, ഷക്കീർ, ബഷീർ, അബ്ദുൽ ലത്തീഫ്, നവാസ് മൗലവി, സഫീർ വണ്ടൂർ, മൂസ സാഹിബ് (കമ്മിറ്റി അംഗങ്ങൾ), സലീം റാഹ, റസാഖ്, അനിമോൻ (മെഡിക്കൽ), അദ്നാൻ, ആദിൽ കൊല്ലം (ലോസ്റ്റ് ഹാജ്ജി), നിസാം പുനലൂർ, സുബൈർ (ഡിപ്പാർച്ചർ) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരെയും, ലേഡീസ് പ്രവർത്തകരേയും കൃത്യമായ പരിശീലനങ്ങൾ നൽകി, പ്രവർത്തന രംഗത്തിറക്കുന്ന ഫോറം വർഷങ്ങളായി ആദ്യ ഹാജിമാർ മദീനയിൽ എത്തുന്നത് മുതൽ അവസാന ഹാജിമാർ മദീനയിൽ നിന്നും പോകുന്നത് വരെയുള്ള രണ്ടരമാസക്കാലം മലയാളി ഹാജിമാർക്കും ഇന്ത്യൻ ഹാജിമാർക്കും സജീവ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. മെയ് 9 ന് ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തുന്നതോടെ ഹജജ് വെൽഫയർ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.