മദ്റസകൾ നന്മയുടെ കേന്ദ്രങ്ങൾ -ഡോ. ജൗഹർ മുനവ്വിർ
text_fieldsജുബൈൽ: സമൂഹത്തിൽ വെറുപ്പും വിദ്വേഷവും ഇല്ലാതാക്കാനും പരസ്പര ബഹുമാനവും സ്നേഹവും വളർത്താനും ഇസ്ലാമിക അധ്യാപനങ്ങൾ വഴിവെക്കുന്നുവെന്നും ഇന്ത്യ രാജ്യത്തെ മദ്റസകൾ നന്മയുടെ കേന്ദ്രങ്ങളാണെന്നും പ്രമുഖ അധ്യാപക ട്രെയിനറും ഫാറൂഖ് ട്രെയിനിങ് കോളജ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വിർ പ്രസ്താവിച്ചു.
കേവല രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മദ്റസകളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നത് അപലപനീയമാണ്. സൗദി മതകാര്യ വകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന ജുബൈൽ ദഅവാ ആൻഡ് ഗൈഡൻസ് സെൻററിെൻറ മേൽനോട്ടത്തിൽ നടക്കുന്ന അൽ ഫുർഖാൻ മദ്റസ അധ്യാപകർക്കുള്ള പരിശീലന കളരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ സ്വഭാവരൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണ് അധ്യാപകർ.
സമാധാന സന്ദേശമായ ഇസ്ലാമിന്റെ തത്ത്വസംഹിതകളും വിശ്വാസ കർമരീതികളും പുതിയ തലമുറക്ക് ഫലപ്രദമായി പകർന്നുനൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാഹിം അൽഹകമി, അർശദ് ബിൻ ഹംസ എന്നിവർ സംസാരിച്ചു. നൗഫൽ റഹ്മാൻ, ഹാരിസ് മലപ്പുറം, മുഹമ്മദ് ഷാഹിദ്, ശൈലാസ് കുഞ്ഞു എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.