'മദ്റസകള്‍ മാനവിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്ന കേന്ദ്രങ്ങള്‍'
text_fieldsജുബൈല്‍: മദ്റസകള്‍ ദൈവ ബോധവും സദാചാര പാഠങ്ങളും പൗരധർമങ്ങളും നല്കി വിദ്യാർഥികളില്‍ മാനവികമായ മൂല്യങ്ങള്‍ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണെന്നും ഗുണകരമായ സാമൂഹിക നിർമിതിയില്‍ മദ്റസകളുടെ പങ്ക് നിസ്തുലമാണെന്നും കെ.എന്‍.എം എജുക്കേഷന്‍ ബോര്‍ഡ് ചെയര്മാന് ഡോ. പി.പി. അബദുല്‍ ഹഖ് അഭിപ്രായപ്പെട്ടു.
ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻററിെൻറ നേതൃത്വത്തില്‍ നടന്ന അല്‍മനാര്‍ മദ്റസയുടെ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ കരിക്കുലമാണ് കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. വളര്‍ന്നുവരുന്ന കുട്ടികളില്‍ മതബോധവും ജീവിത നിലപാടുകളും പ്രാമാണികമായും സക്രിയമായും സന്നിവേശിപ്പിക്കുകയാണ് വേണ്ടത്.
സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും നന്മകള്‍ക്ക് മാതൃകകളാകാന്‍ മക്കളുടെ മദ്റസ വിദ്യാഭ്യാസകാര്യത്തില്‍ മുസ്ലിം രക്ഷിതാക്കളുടെ സജീവമായ ശ്രദ്ധ വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാഹി സെൻറര്‍ പ്രസിഡൻറ് ഡോ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. റഫീഖ് കൊടിയത്തൂര്‍, പി.പി. ജലാലുദ്ദീന്‍, ഹബീബ് റഹ്മാന് മേലേവീട്ടില്‍, കബീര്‍ എം. പറളി, അയ്യൂബ് സുല്ലമി, അന്‍വര്‍ഷ എന്നിവർ സംസാരിച്ചു.
അല്മനാറിെല പൂർവ വിദ്യാർഥികളായ മിഷാല്‍ റഷീദ്, അഫ്രീന് ഷാ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്നുനടന്ന വൈജ്ഞാനിക സെഷനില്‍ അഫ്ന റഷീദ്, സുഹാന് സമീര്‍, അഹ്മദ് അമ്മാര്‍, റയ്യാന്‍ നൗഷാദ്, ഹയ ഹനാന് എന്നീ വിദ്യാർഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഫാത്തിമ ബിന്ത് മഷാർ ഖിറാഅത്ത് നിർവഹിച്ചു. അമീര്‍ അസ്ഹര്‍ സ്വാഗതം പറഞ്ഞു. ആശിഖ് മാത്തോട്ടം അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.