പക്ഷാഘാതം തളർത്തിയ മഹാരാഷ്ട്ര സ്വദേശി നാടണഞ്ഞു
text_fieldsറിയാദ്: പക്ഷാഘാതം തളർത്തിയ ജീവിതവുമായി മഹാരാഷ്ട്ര സ്വദേശി നാടണഞ്ഞു. താനെ സ്വദേശി ജാവേദ് സലാഹുദ്ദീൻ (52) രണ്ടുവർഷം മുമ്പാണ് ഹൗസ് ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. കഴിഞ്ഞ ജനുവരിയിൽ പക്ഷാഘാതം സംഭവിച്ച് റിയാദിലെ അമീർ മുഹമ്മദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ ജീവനക്കാർ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി രേഖകൾ പരിശോധിക്കുകയും ഇദ്ദേഹത്തെ നേരിൽ കണ്ട് നാട്ടിലെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. ആശുപത്രി രേഖയിലുള്ള നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സ്പോൺസറുടെ കുടുംബ സുഹൃത്താണ് ഫോൺ അറ്റൻഡ് ചെയ്തത്. സ്പോൺസർ മരണപ്പെട്ടെന്ന വിവരമാണ് അദ്ദേഹത്തിൽനിന്ന് ലഭിച്ചത്. പാസ്പോർട്ടും ഇഖാമയും അദ്ദേഹത്തിൽ നിന്ന് ലഭിച്ചു.
ഇഖാമ കാലാവധി തീർന്നതിനാൽ എംബസിയിൽ രജിസ്റ്റർ ചെയ്ത് ഡിപോർട്ടേഷൻ സെൻറർ വഴി എക്സിറ്റ് വിസ ലഭിച്ചു. എംബസി ഉദ്യോഗസ്ഥൻ ഷറഫ്, എയർ ഇന്ത്യ ഉദ്യോഗസ്ഥൻ സഖീഉദ്ദീൻ, സിദ്ദീഖിനോടൊപ്പം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് കൺവീനർമാരായ മഹ്ബൂബ്, സുഫിയാൻ ചൂരപ്പുലാൻ, സുബൈർ ആനപ്പടി എന്നിവർ ജാവേദിനെ നാട്ടിലയക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഇദ്ദേഹത്തിെൻറ സഹോദരെൻറ പരിചരണത്തിലാണ്. വെള്ളിയാഴ്ച രാവിലെ 11ന് ലഖ്നോയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹായി മുഹമ്മദ് ആസാദിനൊപ്പം വീൽ ചെയർ ടിക്കറ്റിൽ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.