ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു
text_fieldsഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിൽ ഹാരിസ് മണ്ണാർക്കാട് സംസാരിക്കുന്നു
മക്ക: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മക്ക സെൻട്രൽ കമ്മിറ്റി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. മക്ക അസീസിയയിലെ സായിദ് അൽ ഹൈർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഐ.ഒ.സി സീനിയർ ലീഡർ ഹാരിസ് മണ്ണാർക്കാട് ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും കടുത്ത പ്രതിസന്ധികൾ നേരിടുന്ന വർത്തമാനകാലത്ത്, ഗാന്ധിയൻ മൂല്യങ്ങളെ മുറുകെപിടിക്കേണ്ടതും അവയെ സ്വന്തം കർമപഥത്തിലേക്ക് സ്വാംശീകരിക്കേണ്ടതും പുതുതലമുറയിലേക്ക് ഗാന്ധിയൻ മൂല്യങ്ങളെ പകർന്നു നൽകേണ്ടതും ഓരോ കോൺഗ്രസ് പ്രവർത്തകന്റേയും കടമയും കർത്തവ്യവുമായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. ഐ.ഒ.സി സീനിയർ നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഹുസൈൻ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാൽ ഗബ്ഗൽ, ഷംനാസ് മീരാൻ മൈലൂർ, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, നിസാ നിസ്സാം, സർഫറാസ് തലശ്ശേരി, ഫിറോസ് എടക്കര, റോഷ്ന നൗഷാദ്, സമീന സാക്കിർ ഹുസൈൻ, ഷബാന ഷാനിയാസ്, ജെസ്സി ഫിറോസ്, നൗഷാദ് കണ്ണൂർ, ഐ.ഒ.സി ഉത്തർപ്രദേശ് ചാപ്റ്റർ കോഓഡിനേറ്റർ മുഹമ്മദ് അസ്ലം, ബിഹാർ ചാപ്റ്റർ കോഓഡിനേറ്റർ മുഹമ്മദ് സദ്ദാം ഹുസൈൻ തുടങ്ങിയർ സംസാരിച്ചു.
ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, നഹാസ് കുന്നിക്കോട്, റുഖിയ്യ ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതവും ട്രഷറർ ഇബ്രാഹിം കണ്ണങ്കാർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.