'മഴവില്ല് സീസൺ 3' മൈത്രി ഡ്രോയിങ് ആൻഡ് കളറിംങ് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: 'മഴവില്ല് സീസൺ 3' എന്ന പേരിൽ കലാ സാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ സംഘടിപ്പിച്ച ഡ്രോയിങ് ആൻഡ് കളറിംങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളും സ്ത്രീകളുമായി 300 ഓളം മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
മത്സര വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ: കിഡ്സ് - അമാൻ മിർസ ഫൈസൽ, അഫ്ര ഖാൻ, അഹാന വിശേഷ്, സബ് ജൂനിയർ - ദീക്ഷിത ശ്രീനിവാസ് സോനാർ, നാദിർ നൗഫൽ, ഹൈക മഹാസിൻ, ജൂനിയർ - അഹോൻ റോയ്, പൂജ പ്രേം, സീനിയർ - റിതിഷ റോയ്, മേഘ സജീവ്കുമാർ, അഭിനവ് രവീന്ദ്രൻ, സ്ത്രീകൾ - സാംറീൻ വീരാൻ ബാവ, മെഹ്നാസ് മുഹമ്മദ് അൻവർ, ദിവ്യ ഹരിദാസ്.
പ്രോത്സാഹന സമ്മാനത്തിനർഹരായവർ: നിവേദ് അനിൽകുമാർ, മറിയം സാലി കുളത്, ഹസൽ ആഗ്നസ് ജോജോ, ഐസ ഹൂറിയ ലറൈബ്, അംറ അനിസ്, ആയിഷ ഷാഹിദ്, സഹ്‌റാൻ സിയാദ് അഹമ്മദ്, ഐസ മെഹക്, സഹ്‌റ മിർസ, നദ സഹീർ, വൈഗ കിഷോർ, അബിദാ ഫസൽ, അദ്‌നാൻ സഹീർ, ഷയാൻ റിയാസ്, ഐഷ ബീഗം.
കിഡ്സിന് ഡ്രോയിങ്ങിൽ കളറിങ്ങും, സബ് ജൂനിയറിന് പടം നോക്കി വരച്ചു കളർ ചെയ്യുക, ജൂനിയർ, സീനിയർ, ലേഡീസ് എന്നീ വിഭാഗങ്ങൾക്ക് വ്യത്യസ്ത വിഷയ സംബന്ധമായി പടം വരച്ചു കളർ ചെയ്യുന്ന രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നതെന്നും പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ട് മത്സരം വളരെ കടുത്തതായിരുന്നുവെന്നും പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്ത്, പ്രസിഡന്റ് ബഷീറലി പരുത്തിക്കുന്നൻ, ജനറൽ സെക്രട്ടറി നവാസ് തങ്ങൾ, ഖജാൻജി ശരീഫ് അറക്കൽ, കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ് എന്നിവർ അറിയിച്ചു.
മത്സര വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് വൈകീട്ട് 6.30 ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ചടങ്ങിനോട് അനുബന്ധിച്ച് മൈത്രിയുടെ കലാസംഘം അവതരിപ്പിക്കുന്ന കലാപരിപാടികളും കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ബാൻഡുമായി ചേർന്ന് 'ഗീത് മൽഹാർ' എന്ന പേരിൽ കലാസന്ധ്യയും അരങ്ങേറുമെന്നും മൈത്രി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.