200 അർബുദ രോഗികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ‘മൈത്രി കരുനാഗപ്പള്ളി’
text_fieldsറിയാദ്: റിയാദിലെ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ19ാം വാർഷികാഘോഷ ഭാഗമായി 200 അർബുദ രോഗികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. റിയാദ് മലസ് ഡൂൺസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മൈത്രി കേരളീയം 2024’ പരിപാടിയിലാണ് പ്രഖ്യാപിച്ചത്. കേരളപ്പിറവി ദിനാഘോഷവും വാർഷികാഘോഷ പരിപാടിയും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
സമ്മേളനം,ഘോഷയാത്ര, താളമേളങ്ങൾ, കേരളീയം നൃത്താവിഷ്കാരം, നൃത്തനൃത്യങ്ങൾ, ഗാനസന്ധ്യ ,അറബിക് മ്യൂസിക്ക് ബാൻഡ് എന്നിവ പൊലിമയേറ്റി. സാംസ്കാരിക പരിപാടിയിൽ പ്രസിഡൻറ് റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. മൈത്രി അഡ്വൈസറി ബോർഡ് ചെയർമാനും പ്രോഗ്രാം കൺവീനറുമായ ഷംനാദ് കരുനാഗപ്പള്ളി ആമുഖ ഭാഷണം നടത്തി. മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ, യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നസീർ വെളിയിൽ, ഡോ. പോൾ തോമസ് എന്നിവർ സംസാരിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, സുരേഷ് കണ്ണപുരം, സി.പി. മുസ്തഫ, സുധീർ കുമ്മിൾ, വി.ജെ. നസ്റുദ്ദീൻ, ഷഹനാസ് അബ്ദുൽ ജലീൽ, സംഗീത അനൂപ്, മജീദ് ചിങ്ങോലി, മുഹമ്മദ് കുഞ്ഞ്, സിദ്ധീഖ് ലിയോടെക്, ഡോ. ഗീത പ്രേമചന്ദ്രൻ.
ബാലു കുട്ടൻ, നസീർ ഖാൻ, നാസർ ലെയ്സ്, അസീസ് വള്ളികുന്നം, സനു മാവേലിക്കര, ഫാഹിദ്, സലിം കളക്കര, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ, അൻസാരി വടക്കുംതല, മൈമൂന അബ്ബാസ്, അലി ആലുവ, അസ്ലം പാലത്ത്, നൗഷാദ് ആലുവ, ഷെഫീഖ് പൂരക്കുന്നിൽ, ഉമർ മുക്കം, ഫിറോസ് പോത്തൻകോട്, ജയൻ മുസാഹ്മിയ, ഷൈജു പച്ച എന്നിവർ സംബന്ധിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് മൈത്രി കേരളീയം ആദരവ് റഹ്മാൻ മുനമ്പത്ത് കൈമാറി. ഡോ. പുനലൂർ സോമരാജന് മൈത്രി കർമശ്രേഷ്ഠ പുരസ്കാരം ഷംനാദ് കരുനാഗപ്പള്ളിയും ഒരു ലക്ഷം രൂപയുടെ ചെക്ക് ജീവകാരുണ്യ കൺവീനർ മജീദ് മൈത്രിയും കൈമാറി.
നസീർ വെളിയിലിന് മൈത്രി ഹ്യുമാനിറ്റേറിയൻ പുരസ്കാരം മൈത്രി രക്ഷാധികാരി ഷിഹാബ് കൊട്ടുകാടും കൈമാറി. ഷഹനാസ് അബ്ദുൽ ജലീലിന് നിസാർ പള്ളിക്കശ്ശേരിലും ഖദീജ നിസക്ക് നസീർ ഖാനും, യഹിയ തൗഹരിക്ക് ബാലു കുട്ടനും സംഗീത അനൂപിന് മുഹമ്മദ് സാദിഖും അമാൻ അൻസാരിക്ക് ഫത്തഹൂദ്ദീനും എം.എ.ആറിന് ഷാനവാസ് മുനമ്പത്തും നവാസ് ഒപ്പീസിന് ഷാജഹാൻ കോയിവിളയും ഫലകങ്ങൾ സമ്മാനിച്ചു.
ശ്രേയ വിനീത് അവതാരകയായിരുന്നു. നിസാർ പള്ളിക്കശ്ശേരിൽ സ്വാഗതവും മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു. ജലീൽ കൊച്ചിന്റെ ഗാനമേളയിൽ നസ്റിഫ, സലീജ് സലിം, സുരേഷ്, തങ്കച്ചൻ വർഗീസ്, അൽത്താഫ്, നിഷ ബിനീഷ്, ദേവിക ബാബുരാജ്, ലിൻസു സന്തോഷ്, ഷിജു റഷീദ്, അമ്മു എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ബീറ്റ് ഓഫ് റിയാദിന്റെ ചെണ്ടമേളം, നവ്യ ആർട്സ് ബിന്ദു സാബുവിന്റെ തിരുവാതിര, ഒപ്പന, മാർഗം കളി, പഞ്ചാബി ഡാൻസ്, ദേവിക നൃത്തകലാ ക്ഷേത്ര സിന്ധു സോമന്റെ മോഹിനിയാട്ടം, നാടോടിന്യത്തം, ദിവ്യാ ഭാസ്കറുടെ സെമി ക്ലാസിക്കൽ ഡാൻസ്, സുംബ ഡാൻസ് എന്നിവ അരങ്ങേറി. സാബു കല്ലേലിഭാഗം, ഹുസൈൻ, ഹാഷിം, സജീർ സമദ്, സുജീബ്, മുഹമ്മദ് ഷെഫീഖ്, റോബിൻ, മൻസൂർ, അനിൽ കുമാർ, കബീർ പാവുമ്പ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.