‘മൈത്രി കേരളീയം’ ഇന്ന് വൈകീട്ട്
text_fieldsറിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 19 -ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മൈത്രി കേരളീയം’ പരിപാടിയിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നെത്തിയ ഗായകനും കീബോർഡിസ്റ്റുമായ സലീജ് സലിം, ഗായിക നസ്റിഫ എന്നിവരെ മൈത്രി പ്രവർത്തകർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
മൈത്രി കേരളീയം പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും മൈത്രി കർമശ്രേഷ്ഠ പുരസ്കാരം ഡോ. പുനലൂർ സോമരാജനും (ഗാന്ധിഭവൻ) സമ്മാനിക്കും. മൈത്രി ഹ്യുമാനിറ്റേറിയൻ പുരസ്കാരത്തിന് യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നസീർ വെളിയിലിനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ ഇവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മുതൽ മലസ് ഡൂൺസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ‘മൈത്രി കേരളീയം-2024’ അരങ്ങേറും. 200-ലധികം കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം പരിപാടിയിൽ പ്രഖ്യാപിക്കും. -
സ്വീകരണ ചടങ്ങിൽ മൈത്രി ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, നിസാർ പള്ളിക്കശ്ശേരിൽ, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുൽ മജീദ്, ബാലു കുട്ടൻ, നസീർ ഖാൻ, സക്കീർ ഷാലിമാർ, ഫത്തഹുദീൻ, ഷാജഹാൻ മൈനാഗപ്പള്ളി, ഹുസൈൻ എന്നിവർ പങ്കെടുത്തു. ഗാനമേള, വിവിധ കലാപരിപാടികൾ, ന്യത്തന്യത്ത്യങ്ങൾ എന്നിവ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.