കലാസ്വാദകരുടെ മനംനിറച്ച് മൈത്രി ജിദ്ദ 28ാം വാർഷികാഘോഷം
text_fieldsജിദ്ദ: സാമൂഹിക, സാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദയുടെ 28ാം വാർഷികം ‘മൈത്രീയം 24’ എന്ന പേരിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിച്ചു. നാട്ടിൽ നിന്നെത്തിയ ഗായകരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദല്ല എന്നിവർ നയിച്ച ശ്രുതിമധുരമായ ഗാനസന്ധ്യയായിരുന്നു വാർഷികാഘോഷത്തിന്റെ മുഖ്യാകർഷണം. മൈത്രിയിലെ 60ഓളം കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വേറിട്ട നൃത്തങ്ങൾ, ഒപ്പന, വാദ്യോപകരണ സംഗീതം, സംഘഗാനം എന്നിവയും അരങ്ങേറി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലായിരുന്നു ആഘോഷപരിപാടി.
ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ ബോർഡ് അംഗമായ അലി മുഹമ്മദ് അലി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. മൈത്രി പ്രസിഡന്റ് ബഷീറലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ആമുഖഭാഷണം നടത്തി. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. നജീബ് വെഞ്ഞാറമൂട്, മകൾ ആയിഷ നജീബ് എന്നിവർ അവതാരകരായിരുന്നു.
സാമൂഹിക, കലാ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. വിനീത പിള്ള, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സന്തോഷ് ജി. നായർ, നജീബ് വെഞ്ഞാറമൂട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസരംഗത്തെ മികവ് പരിഗണിച്ച് മൈത്രി അംഗങ്ങളുടെ കുട്ടികൾക്ക് എജുക്കേഷനൽ എക്സലൻസ് അവാർഡ്, ആസ്പയറിങ് സ്റ്റുഡന്റസ് അവാർഡ്, ഗ്രാജ്വേറ്റ് ബീക്കൺ അവാർഡ് നൽകി ആദരിച്ചു.
ദിവ്യ മെർലിൻ മാത്യു, ഗഫാർ കലാഭവൻ, ഐഷ ഫവാസ്, മൻസൂർ വയനാട്, റിഷാൻ റിയാസ്, റജില സഹീർ, റംസീന സക്കീർ, ദീപിക സന്തോഷ് തുടങ്ങിയവർ അവതരിപ്പിച്ച ഒപ്പന, വിവിധ നൃത്തങ്ങൾ, വാദ്യോപകരണ സംഗീതം, ബൈജു ദാസ്, മുംതാസ് അബ്ദുറഹ്മാൻ, യദു നന്ദൻ, ഖാലിദ് പാലയാട്ട്, സഹീർ മാഞ്ഞാലി, സൂര്യകിരൺ തുടങ്ങിയവരുടെ ഗാനങ്ങൾ ശ്രദ്ധേയമായി. കൾചറൽ സെക്രട്ടറി
പ്രിയ റിയാസ്, സന്തോഷ് കടമ്മനിട്ട, റിയാസ് കള്ളിയത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അജിത്, വീരാൻ ബാവ, സിയാദ് അബ്ദുല്ല, ജയൻ നായർ, റഫീഖ് മമ്പാട്, കിരൺ, ഉനൈസ്, ഫവാസ്, ബഷീർ അപ്പക്കാടൻ, ബിജുരാജ്, ബർക്കത് ഷരീഫ്, സോഫിയ ബഷീർ, മോളി സുൽഫിക്കർ, നുറുന്നീസ ബാവ, അനീസ നവാസ്, മുസാഫിർ പാണക്കാട്, അനുപമ ബിജുരാജ്, സിജി പ്രേം, മുജീബ്, ലത്തീഫ്, സമീർ, അനിൽ സി നാരായണൻ, വിനോദ് ബാലകൃഷ്ണൻ, ഷഫീഖ്, നിഷീദ്, സാലിഹ സാലിഹ്, ഫബിത അബ്ബാസ്,അബ്ദുറഹ്മാൻ പുലപ്പാടി, നിസാർ മടവൂർ തുടങ്ങിയവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു. മൈത്രി കുടുംബത്തിൽ നിന്നുള്ള ക്ലബ് സുലൈമാനി എന്ന ഇന്ത്യയിൽ നിന്നുള്ള സ്ഥാപനമായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.