മൈത്രി കാരുണ്യഹസ്തം മൂന്ന് ലക്ഷത്തിലധികം രൂപ കൈമാറി
text_fieldsറിയാദ്: ജീവകാരുണ്യ രംഗത്തും കലാസാമൂഹിക സാംസ്കാരിക രംഗത്തും പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ‘കാരുണ്യ ഹസ്തം’ പദ്ധതിയിലൂടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷത്തി പതിനായിരം രൂപ കൈമാറി. 18 വർഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ദിയാധനം സമാഹരണത്തിലേക്ക് ഒരു ലക്ഷം രൂപ നൽകി. മൈത്രി പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് തുക റഹീം സഹായസമിതി കമ്മിറ്റി ചെയർമാൻ സി.പി. മുസ്തഫ,വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർക്ക് കൈമാറി.
മൈത്രി കൂട്ടായ്മ രക്ഷാധികാരി ഷിഹാബ് കൊട്ടുകാട്, ഉപദേശകസമിതി ചെയർമാൻ ഷംനാദ് കരുനാഗപ്പള്ളി, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, ചെയർമാൻ ബാലുകുട്ടൻ, വൈസ് പ്രസിഡന്റ് നസീർ ഖാൻ, റഹീം സഹായക സമിതി മെംബർമാരായ സിദ്ദീഖ് കല്ലുപറമ്പൻ, റസാഖ് പൂക്കോട്ടുമ്പാടം, ഷൈജു പച്ച, നവാസ് ഓപ്പീസ് എന്നിവർ സംബന്ധിച്ചു. കൂടാതെ വീട്ടു ജോലിക്കായി സൗദിയിലെത്തി ബുദ്ധിമുട്ടുകൾ നേരിടുകയും ഏഴു വർഷങ്ങൾക്ക് മുമ്പ് സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്താൽ നാട്ടിലെത്തുകയും ചെയ്ത മലപ്പുറം അത്താണിക്കൽ സ്വദേശി മൈമൂന അസുഖത്താലും സാമ്പത്തിക പ്രാരബ്ധം മൂലവും ഏറെ ബുദ്ധിമുട്ടിലായിരുന്നു.
സ്വന്തമായി ഒരു കിടപ്പാടം എന്ന ആവശ്യത്തിലേക്ക് ഭൂമി വാങ്ങി വീടുവെക്കുന്നതിലേക്ക് ഒന്നര ലക്ഷം രൂപയും നൽകി.മൈത്രി പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത്, മൈത്രി ഉപദേശക സമിതി ചെയർമാൻ ഷംനാദ് കരുനാഗപ്പള്ളിക്ക് തുക കൈമാറി. ഇതോടൊപ്പം രണ്ട് വൃദ്ധ സദനത്തിലേക്ക് 25000 രൂപ വീതം ഭക്ഷ്യവസ്തുക്കൾ വാങ്ങി നൽകി. മാർത്തോമ ശാന്തിഭവൻ വവ്വക്കാവ്, എയ്ഞ്ചൽ വാല്യൂ കൊട്ടുകാട്, ചവറ എന്നീ വൃദ്ധസദനത്തിലേക്കാണ് 50000 രൂപയുടെ ഭക്ഷ്യവസ്തുക്കൾ നൽകിയത്. കൂടാതെ കോയിവിള സ്വദേശി സഫറുല്ലക്ക് ചികിത്സാ സഹായമായി 10000 രൂപയും കൈമാറി. നാട്ടിൽ നടത്തിയ പ്രവർത്തങ്ങൾക്ക് മൈത്രി ട്രഷറർ സാദിഖ് കരുനാഗപ്പള്ളി, ജീവകാരുണ്യ കൺവീനർ മജീദ്, റഷീദ് വിൻടെക്, ഷംസുദ്ദീൻ തേവലക്കര, ഫസലുദ്ദീൻ, ഫത്തഹുദ്ദീൻ, സലിം മാളിയേക്കൽ, ഷംസുദ്ദീൻ, ഹുസൈൻ, ഹസൻ കുഞ്ഞ് ക്ലാപ്പന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.