മജ്മഅ ഒ.ഐ.സി.സി കുടുംബസംഗമവും മെംബർഷിപ് കാർഡ് വിതരണവും
text_fieldsറിയാദ്: ഒ.ഐ.സി.സി മജ്മഅ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമവും മെംബർഷിപ് കാർഡ് വിതരണവും സംഘടിപ്പിച്ചു. മജ്മഅ കിർസാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുംപറമ്പൻ മുഖ്യ പ്രഭാഷണം നടത്തി.
മെംബർഷിപ് കാർഡ് മജ്മഅ കമ്മിറ്റി പ്രസിഡന്റ് ഫിറോസിന് നൽകി കോലത്ത് ശ്രീജിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. സൗദിയിൽ ഏറ്റവും കൂടുതൽ മെംബർഷിപ് കാർഡ് ചേർത്ത സിദ്ദീഖ് കല്ലുംപറമ്പിനെ ട്രഷറർ സത്യൻ ഓർമഫലകം നൽകി ആദരിച്ചു. കോലത്ത് ശ്രീജിത്തിന് മുൻ പ്രസിഡന്റ് മുരളി പ്രശംസാഫലകം സമ്മാനിച്ചു.
മുൻ പ്രസിഡന്റ് മുരളിയെ ചടങ്ങിൽ ആദരിച്ചു. സൈനുദ്ദീൻ, റഫീഖ്, ഷാഫി, മുരളി തുടങ്ങിയവർ സംസാരിച്ചു. മജ്മഅ കമ്മിറ്റി പ്രസിഡൻറ് ഫിറോസ് സ്വാഗതവും സെക്രട്ടറി ശരത് ചന്ദ്രൻ നന്ദിയും പറഞ്ഞു. ട്രഷറർ സത്യൻ, വൈസ് പ്രസിഡൻറ് ഷമീർ, സിബി, സാജൻ ചെറിയാൻ, സുരേഷ്, റോബിൻ സൺ കൊട്ടാരക്കര, സഫീർ, അസ്ലം സുനിൽകുമാർ, ശൈലേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.