എൻജിനീയറിങ് സ്ഥാപനങ്ങളിൽ വൻ ക്രമക്കേടുകൾ
text_fieldsജിദ്ദ: രാജ്യത്തെ എൻജിനീയറിങ് സ്ഥാപനങ്ങളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. എൻജിനീയറിങ് ജോലിക്ക് നിശ്ചയിച്ച നിബന്ധന പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ സൗദി എൻജിനീയറിങ് കൗൺസിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വിദേശി, സ്വദേശി എൻജിനീയർമാർ ജോലി ചെയ്യുന്ന വിവിധ സ്ഥാപനങ്ങളിലാണ് രാജ്യത്തുടനീളം പരിശോധന നടത്തിയത്. ഇതിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു. 30 നിയമലംഘനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് എൻജിനീയറായി ജോലി ചെയ്യാൻ കർശന വ്യവസ്ഥകളാണ്.
എൻജിനീയറിങ് മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇൗ രംഗത്തെ നിയന്ത്രണത്തിനും നിയോഗിച്ച സംഘങ്ങളാണ് പരിശോധന നടത്തുന്നത്. അത് തുടരുമെന്നും കൗൺസിൽ വക്താവ് എൻജി. അബ്ദുനാസ്വിർ അബ്ദുൽ ലത്തീഫ് പറഞ്ഞു. എൻജിനീയറിങ് പ്രാക്ടീസ് ചട്ടങ്ങൾ ലംഘിച്ച 300 കേസാണ് കണ്ടെത്തിയത്.
കൗൺസിലിന് കീഴിലെ പ്രത്യേക വകുപ്പാണ് എൻജിനീയറിങ് തസ്തികകളിൽ നിയമിക്കപ്പെടുന്നവരുടെ യോഗ്യതയും കാര്യക്ഷമതയും അവരുണ്ടാക്കുന്ന ഫലങ്ങളും നിരീക്ഷണ വിധേയമാക്കുന്നത്. എൻജിനീയർമാരെ നിയമിക്കുന്ന സ്ഥാപനങ്ങൾ ഇൗ വ്യവസ്ഥകൾ പാലിക്കണം. നിയമലംഘനം തെളിഞ്ഞാൽ ശിക്ഷ ലഭിക്കും. എൻജിനീയറിങ് തസ്തികയിൽ ജോലി ചെയ്യുന്നവരിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്നും എൻജി. അബ്ദുനാസ്വിർ അബ്ദുൽ ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.