‘‘എന്റെ മണ്ണിനെ സ്വതന്ത്രമാക്കിത്തരണേ...’’
text_fieldsഉറ്റവരും ഉടയവരും അകന്ന ബന്ധുക്കളുമടക്കം നൂറ്റൻപതോളം പ്രിയജനങ്ങളെ നഷ്ടപ്പെട്ട ഗസ്സക്കാരി മെയ്സാൻ ഹസ്സൻ, വിശുദ്ധഗേഹത്തിനു മുന്നിൽ നിന്ന് ആദ്യം കൈഉയർത്തിയത് തന്റെ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി തന്നെയാകും. കാരണം, ജന്മനാടിന്റെ സ്വാതന്ത്ര്യം ഫലസ്തീനികളോളം കൊതിക്കുന്നവർ ഇന്ന് ഭൂമിയിൽ വേറെയാരുണ്ട്? ഇത്തവണത്തെ ഹജ്ജ് കർമത്തിന് സൗദി അറേബ്യൻ ഭരണകൂടം പ്രത്യേകം ക്ഷണിച്ചുകൊണ്ടുവന്ന 2000 ഫലസ്തീനികളിലൊരാളാണ് മെയ്സാൻ ഹസ്സൻ. ഗസ്സ സിറ്റിയിലെ അൽ റമാൽ മേഖലയിൽ പതിച്ച ഇസ്രായേൽ ബോംബുകൾ മെയ്സാന്റെ ഒട്ടുമിക്ക ബന്ധുക്കളുടെയും ജീവൻ കവർന്നിരുന്നു.
‘‘വീടുകൾ ബോംബിട്ട് തകർത്തപ്പോൾ രക്ഷ തേടി അൽ മാലിലേക്ക് എത്തിയതായിരുന്നു ബന്ധുക്കൾ. അവിടെയും അവരെ ബോംബുകൾ തേടിയെത്തി’’ -ഹജ്ജ് കർമത്തിനെത്തിയ മെയ്സാൻ മക്കയിൽ പറഞ്ഞു. അഭയാർഥിയായി ദക്ഷിണ ഗസ്സയിൽ എത്തിപ്പെട്ടതുകൊണ്ടാണ് മെയ്സാൻ രക്ഷപ്പെട്ടത്. ടി.വി വാർത്തയിലൂടെയാണ് ബന്ധുക്കളുടെ മരണം അറിഞ്ഞതെന്നും അവർ പറഞ്ഞു. ‘‘25 പേരെ മാത്രമാണ് ഇതിൽ ഖബറടക്കിയത്. ബാക്കിയുള്ളവരുടെ മയ്യിത്തുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടുകിടക്കുകയാണ്’’ -മെയ്സാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.