മക്കയിൽ വീടുകളിലെത്തി ആരോഗ്യ പരിശോധന
text_fieldsമക്ക: കോവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താൻ മക്കയിൽ സജീവമായ ആരോഗ്യ സർവേയും ഫീൽഡ് പ്രവർത്തനവും. താമസ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും നിരീക്ഷണം നടത്തി കോവിഡ് ബാധിത രെ കണ്ടെത്താനുള്ള ഫീൽഡ് പ്രവർത്തനങ്ങളുമായാണ് ആരോഗ്യ പ്രവർത്തകർ രംഗത്തിറങ്ങിയത്. ആരോഗ്യ സർവേയിലൂടെയും ആളുകളുടെ ശരീര താപനില പരിശോധിക്കൽ അടക്കമുള്ള നിരീക്ഷണങ്ങളിലൂടെയുമാണ് കൂടുതൽ രോഗികളെ മക്കയിൽ കണ്ടെത്താനാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ പ്രവർത്തകരുടെ ബോധവത്കരണ പരിപാടികളും നിരീക്ഷണ സ്ക്വാഡുകളും കോവിഡ് വ്യാപനത്തിന് തടയിടാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നു. കർഫ്യൂ പാലിക്കാൻ സ്വദേശികളും വിദേശികളും നല്ല സഹകരണമാണ് നഗരത്തിൽ നൽകുന്നത്. പൊതുവെ തിരക്കുപിടിച്ച തെരുവുകളും മാർക്കറ്റുകളും വിജനമായി തന്നെ കിടക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. കോവിഡ് പകരാതിരിക്കാൻ മക്കയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.