വിപുലമായ ഇഫ്താർ സംഗമം ഒരുക്കി മക്ക കെ.എം.സി.സി
text_fieldsമക്ക: മുവായിരത്തിലേറെ ആളുകളെ പെങ്കടുപ്പിച്ച് വിപുലമായ സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് മക്ക കെ.എം.സി.സി. പ്രവ ാസലോകത്തേ ഏറ്റവും വലിയ ഇഫ്താർ സംഗമമാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. കാക്കിയ ഖസറുദീറ മൈതാനിയിൽ സഘടിപ്പിച്ച സംഗമത ്തിൽ മക്കയിലെ സൗദി പൗര പ്രമുഖൻമാരും ഉന്നതോദ്യോഗസ്ഥരും നാട്ടിൽ നിന്ന് ഉംറ നിർവഹിക്കാനെത്തിയവരും വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികളും സാമൂഹിക സംഘടനാപ്രതിനിധികളും പ്രവാസി കുടുംബങ്ങളും പെങ്കടുത്തു.
ഇ.ടി മുഹമ്മദ് ബഷീർ, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് അബുബക്കർ ബാഫഖി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് അഹമ്മദ് ഷാജു, മക്ക മുൻസിപ്പൽ ചെയർമാൻ ഫഹദ് മുഹമ്മത് റോക്കി, അലി അഹമ്മന് സാഹറാനി, റദ്ദ ത്വൽഹി, ബെഹൈത്ത് റോക്കി, ത്വലാൽ മലബാരി, ജാബിർ മലബാരി, സൗദി കെ.എം.സി.സി പ്രസിഡൻറ് കെ.പി മഹുമ്മദ് കുട്ടി, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജിദ്ദ കെ.എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, പാലോളി മുഹമ്മദലി എന്നിവർ പങ്കെടുത്തു.
സംഗമത്തിന് കുഞ്ഞിമോൻ കാക്കിയ, മുജീബ് പുക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, ഹംസ മണ്ണാർമല, നാസർ കിൻസാറ, മുസ്തഫ മുഞ്ഞകുളം, ഹംസ സലാം, മുഹമ്മദ് മുക്കം, മുസ്തഫ പട്ടാമ്പി, ഹാരിസ് പെരുവള്ളൂർ എന്നിവരും മക്ക കെ.എം.സി.സിയുടെ 19 ഏരിയ കമ്മിറ്റി പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.