പുണ്യഭൂമിയിൽ സുരക്ഷയുടെ വിളംബരമോതി സൈനിക പ്രകടനം
text_fieldsജിദ്ദ: ലോകത്തിെൻറ നാനാദിക്കിൽ നിന്നെത്തിയ ലക്ഷോപലക്ഷം ഹാജിമാർക്ക് സുരക്ഷയൊര ുക്കാൻ ഞങ്ങൾ തയാറാെണന്ന ദൃഢപ്രതിജ്ഞയുമായി സൗദിയുടെ സേനാവിഭാഗങ്ങൾ മക്കയിൽ ഉ ജ്ജ്വലപ്രകടനം നടത്തി. അറഫക്കു സമീപം സൈനിക മൈതാനിയിൽ നടന്ന പരേഡും പ്രകടനങ്ങളും വ ിവിധ സേനകളുടെ മികവും ശക്തിയും വിളിച്ചോതി. സൗദി സായുധസേന, വ്യോമസേന, നാഷനൽ ഗാർഡ്, അതിർത്തിസേന തുടങ്ങിയ വിഭാഗങ്ങൾ അണിനിരന്ന പരേഡ് സുരക്ഷയുടെ മഹാവിളംബരമായി. സൈന്യത്തിെൻറ വിസ്മയപ്രകടനങ്ങൾക്കാണ് വിദേശ മാധ്യമപ്രതിനിധികളും സൗദി ഭരണ, ഉദ്യോഗസ്ഥതലത്തിെല ഉന്നതരും സാക്ഷിയായ പരിപാടിയിൽ അരങ്ങേറിയത്.
ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ഗാർഡ് ഒാഫ് ഒാണർ സ്വീകരിച്ചു.
ഹജ്ജ് സുരക്ഷക്കായി നിയോഗിച്ച വിവിധ വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ച പരിപാടി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു.
മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, മന്ത്രിമാർ, ഹജ്ജ് ഉന്നതാധികാര കമ്മിറ്റി അംഗങ്ങൾ, സുരക്ഷ വിഭാഗം മേധാവികൾ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. തീർഥാടകരുടെ സേവനത്തിനും ഹജ്ജ് സുരക്ഷക്കും പൊതു സുരക്ഷ വകുപ്പിനു കീഴിലെ എല്ലാ വിഭാഗവും സജ്ജമായതായി ആമുഖ പ്രഭാഷണത്തിൽ പൊതു സുരക്ഷ മേധാവി ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.